Women's Day | കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു; ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് നൂറ് വൃക്ഷത്തൈകള്‍ നട്ടു
Mar 9, 2024, 22:48 IST
കണ്ണൂര്‍: (KVARTHA) ലോക വനിതാദിനം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ വിഭിന്നങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് നൂറ് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന വനിതാദിന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ഹേമലത ഐ പി എസ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത കളരി ഗുരുക്കളും പദ്മശ്രീ ജേതാവുമായ മീനാക്ഷിയമ്മ, വിന്റ്മാച്ച് ലിമിറ്റഡിന്റെ സി ഇ ഒ ലിസ മായന്‍, പ്രശസ്ത മാധ്യമ പ്രവർത്തക കെ പി ജൂലി, ഇസ്‌റ സ്‌കൂള്‍ ഓഫ് ലേണിംഗിന്റെ സ്ഥാപക ഷബാന മഹ്‌മൂദ്, കേണല്‍ ലീലാമ്മ കെ ജെ, ക്രിസ്തുരാജ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സിന്‍സി, ഹെഡ്‌നഴ്‌സായി വിരമിച്ച ആൻസി തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡോ. സുപ്രിയ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ഡോ. ജുവൈരിയ്യത്, ഡോ. സൗമ്യ, ഡോ. ശബ്‌ന, ജലറാണി ടീച്ചർ എന്നിവര്‍ സംസാരിച്ചു. ഷീബ സോമന്‍ നന്ദിപറഞ്ഞു.
Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, International Women's Day was celebrated at Kannur Aster Mims.
ഹേമലത ഐ പി എസ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത കളരി ഗുരുക്കളും പദ്മശ്രീ ജേതാവുമായ മീനാക്ഷിയമ്മ, വിന്റ്മാച്ച് ലിമിറ്റഡിന്റെ സി ഇ ഒ ലിസ മായന്‍, പ്രശസ്ത മാധ്യമ പ്രവർത്തക കെ പി ജൂലി, ഇസ്‌റ സ്‌കൂള്‍ ഓഫ് ലേണിംഗിന്റെ സ്ഥാപക ഷബാന മഹ്‌മൂദ്, കേണല്‍ ലീലാമ്മ കെ ജെ, ക്രിസ്തുരാജ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ സിന്‍സി, ഹെഡ്‌നഴ്‌സായി വിരമിച്ച ആൻസി തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഡോ. സുപ്രിയ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ഡോ. ജുവൈരിയ്യത്, ഡോ. സൗമ്യ, ഡോ. ശബ്‌ന, ജലറാണി ടീച്ചർ എന്നിവര്‍ സംസാരിച്ചു. ഷീബ സോമന്‍ നന്ദിപറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.