SWISS-TOWER 24/07/2023

പൊതുവിതരണം കാര്യക്ഷമമാക്കാന്‍ ഇന്റര്‍മിഡിയറ്റ് പദ്ധതി നടപ്പാക്കും: കെ.വി.തോമസ്.

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൂലമറ്റം: പൊതുവിതരണം കാര്യക്ഷമമാക്കാന്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ഗോഡൗണുകള്‍ നിര്‍മിക്കുന്ന ഇന്റര്‍മീഡിയറ്റ് പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം എഫ്.സി.ഐ ഗോഡൗണുകള്‍ വഴി റേഷന്‍ കടകള്‍ നേരിട്ട് ബന്ധപ്പെടുന്നത് ഒഴിവാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇടുക്കി അറക്കുളത്ത് എഫ്.സി.ഐ നിര്‍മ്മിക്കുന്ന 5000 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പ്രസംഗിക്കുകയായിന്നു മന്ത്രി കെ.വി.തോമസ്. തിരുനാവായ റെയില്‍വേ സ്‌റ്റേഷന്‍ വളപ്പില്‍ 10000 ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണ്‍ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുമെന്നും ആലപ്പുഴയില്‍ കുട്ടനാട് പാക്കേജില്‍പ്പെടുത്തി 5000 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണിന്റെ നിര്‍മാണം ആരംഭിച്ചതായും കെ.വി.തോമസ് അറിയിച്ചു.
പൊതുവിതരണം കാര്യക്ഷമമാക്കാന്‍ ഇന്റര്‍മിഡിയറ്റ് പദ്ധതി നടപ്പാക്കും: കെ.വി.തോമസ്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാകുമ്പോള്‍ സംസ്ഥാനം ആവശ്യപ്പെടുന്ന ഭഷ്യധാന്യം കേന്ദ്രം നല്‍കുമെന്നും രാജ്യത്തെ 82 കോടി ജനങ്ങള്‍ക്ക് ഒരു കിലോ അരി മൂന്നു രൂപയ്ക്കും ഒരു കിലോ ഗോതമ്പ് രണ്ടു രൂപയ്ക്കും ഒരു കിലോ പയര്‍ ഒരു രൂപയ്ക്കും നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും ഇത് സംബന്ധിച്ചുള്ള ബില്‍ അടുത്ത പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords: K.V.  Thomas, Minister, Union, Thaluk, Project, Made, Idukki, Kvartha, Malayalam News, Kerala Vartha, FCI, Pakage, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia