പോ­ലീ­സില്‍ ബ്ലാ­ക്ക് ലി­സ്­റ്റ് ത­യ്യാ­റാ­കുന്നു; കൈ­ക്കൂ­ലി­ക്കാരാ­യ ഉ­ദ്യോ­ഗ­സ്ഥരും കു­ടുങ്ങും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പോ­ലീ­സില്‍ ബ്ലാ­ക്ക് ലി­സ്­റ്റ് ത­യ്യാ­റാ­കുന്നു; കൈ­ക്കൂ­ലി­ക്കാരാ­യ ഉ­ദ്യോ­ഗ­സ്ഥരും കു­ടുങ്ങും
കൊച്ചി: ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യു­ടെ നിര്‍­ദേ­ശ പ്ര­കാരം സംസ്ഥാ­ന ഇന്റ­ലി­ജന്‍­സ് കേ­ര­ള­ത്തി­ലെ പോ­ലീസ് ഓ­ഫീ­സര്‍­മാ­രു­ടെ ബ്ലാ­ക്ക്‌­ലി­സ്റ്റ് ത­യ്യാ­റാ­ക്കി­ത്തു­ട­ങ്ങി. എല്ലാ ജില്ല­ക­ളിലും സംസ്ഥാ­ന ഇന്റ­ലി­ജ­ന്‍സി­ന്റെ ചു­മ­ത­ല­യു­ള്ള ഡി.വൈ.എ­സ്.പി.മാ­രു­ടെ മേല്‍­നോ­ട്ട­ത്തി­ലാ­ണ് പോ­ലീസ് ഓ­ഫീ­സര്‍­മാ­രെ­ക്കു­റി­ച്ചു­ള്ള വിവ­രം ശേ­ഖ­രി­ക്കു­ന്നത്.കേ­രള പോ­ലീ­സി­ന്റെ ച­രി­ത്ര­ത്തില്‍ ആ­ദ്യ­മാ­യാ­ണ് ഇ­ത്ര വി­ശ­ദ­മായി ഓ­ഫീ­സര്‍­മാ­രു­ടെ പ്ര­വര്‍­ത്ത­ന-സ്വ­ഭാ­വ­ലി­സ്റ്റ് ത­യ്യാ­റാ­ക്കു­ന്ന­ത്.

എ.എസ്.ഐ. മു­തല്‍ എ­സ്.പി.വ­രെ­യു­ള്ള ഓ­ഫീ­സര്‍­മാ­രെ­യാണ് ഇന്റ­ലി­ജന്‍­സ് വി­ല­യി­രു­ത്തി റി­പ്പോര്‍­ട്ട് നല്‍­കു­ന്നത്. എല്ലാ ജില്ല­ക­ളി­ലും 70 ശ­ത­മാ­ന­ത്തി­ല­ധി­കം പേ­രുടെ റി­പ്പോര്‍­ട്ടു­കള്‍ ത­യ്യാ­റാ­യി­ക്ക­ഴിഞ്ഞു. ഇ­തുവ­രെ എടു­ത്ത റി­പ്പോര്‍­ട്ടു­കള്‍ ­പ്ര­കാ­രം സംസ്ഥാന പോ­ലീ­സി­ലെ ഭൂ­രി­ഭാ­ഗം ഓ­ഫീ­സര്‍­മാ­രും അ­ഴി­മ­തിക്കാ­രോ, കൈ­ക്കൂ­ലിക്കാരോ ആ­ണ്.

ഏ­റ്റവും കൂ­ടു­തല്‍ അ­ഴി­മ­തി­ക്കാര്‍ സി.ഐ.മാ­രാ­ണെ­ന്നാ­ണ് പ്രാ­ഥമി­ക സൂചന. ക­ഴി­ഞ്ഞ അ­ഞ്ചു­വര്‍­ഷ­ത്തി­നു­ള്ളില്‍ സര്‍­വീ­സില്‍ ക­യറി­യ സി.ഐ.മാര്‍­ക്കി­ട­യില്‍ അ­ഴിമ­തി താ­ര­ത­മ്യേ­ന കു­റ­വാ­ണെ­ന്നാ­ണ് ഇന്റ­ലി­ജന്‍­സ് ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. എസ്.ഐ­.മാ­രില്‍ 65 ശ­ത­മാ­ന­വും, സി.ഐ.മാ­രില്‍ 71 ശ­ത­മാ­നവും ,ഡി.വൈ.എ­സ്.പി.മാ­രില്‍ 65 ശ­ത­മാ­നവും അ­ഴി­മ­തിക്കാ­രോ, കൈ­ക്കൂ­ലിക്കാരോ ആ­ണ്. ഓ­ഫീ­സര്‍­മാ­രില്‍ 15 ശ­ത­മാ­ന­ത്തോ­ളം പേര്‍ പോ­ലീ­സ് പ­ണി ഒ­രു അ­ല­ങ്കാ­ര­മാ­യി കൊ­ണ്ടു­ന­ട­ക്കുന്ന­വ­രോ, മ­റ്റ് ബി­സി­ന­സു­ക­ളില്‍ ഏര്‍­പ്പെ­ടുന്ന­വ­രോ ആ­ണ്.

എ.എസ്.ഐ, എസ്.ഐ, സി.ഐ, ഡി.വൈ.എ­സ്.പി. കാ­റ്റ­റി­ക­ളില്‍ 25 ശ­ത­മാ­ന­ത്തി­ല­ധി­കം പേര്‍ പോ­ലീ­സ് സം­വി­ധാന­ത്തെ ഒ­ന്നാ­കെ അ­ഴി­മ­തി­ക്കു­വേ­ണ്ടി ദു­രു­പ­യോഗം ചെ­യ്യു­ന്ന­വ­രാ­ണെ­ന്നും ഇന്റ­ലി­ജന്‍­സി­ന്റെ ക­ണ്ടെ­ത്ത­ലില്‍ വ്യ­ക്ത­മാ­ക്കുന്നു. പോ­ലീസ് ഓ­ഫീ­സര്‍­മാ­രില്‍ 18 ശ­ത­മാ­ന­ത്തി­ല­ധി­കം പേര്‍­ക്ക് ഗു­ണ്ട-മാഫി­യ സം­ഘ­ങ്ങ­ളു­മാ­യി അ­ടു­ത്ത ബ­ന്ധ­മുണ്ട്. ഇത്ത­രം ബ­ന്ധ­ങ്ങള്‍ ഏ­റ്റ­വു­മ­ധി­കം തൃ­ശൂര്‍, ഇ­ടു­ക്കി, കൊല്ലം, മ­ല­പ്പുറം, കാസര്‍­കോ­ട് ജില്ല­ക­ളി­ലാ­ണ്.

പ്ര­ത്യേക കോ­ള­ങ്ങ­ളി­ലാ­യാണ് ഓ­ഫീ­സര്‍­മാ­രു­ടെ സ്വ­ഭാ­വ­ങ്ങള്‍ പ്ര­തി­പാ­ദി­ക്കു­ന്നത്. അ­ഴി­മതി, വലി­യ അ­ഴി­മ­തി, ഗു­ണ്ട­ക­ളു­മാ­യും, ക്വ­ട്ടേ­ഷന്‍ സം­ഘ­ങ്ങ­ളു­മായും ബ­ന്ധ­മു­ള്ള­വര്‍, ഇ­വ­രു­മാ­യി നിര­ന്ത­ര ബ­ന്ധ­വും, ഇ­ട­പാ­ടു­ക­ളു­മു­ള്ളവര്‍, പാ­റ­ക്വാ­റി­കള്‍, മ­ണ­ലൂ­റ്റു­കാര്‍, സ്­പി­രി­റ്റ് ക­ട­ത്തു­കാര്‍, ബാര്‍ ഹോ­ട്ട­ലുകള്‍, റി­സോര്‍­ട്ടുകള്‍, വലി­യ ബി­സി­ന­സു­കാര്‍ എ­ന്നി­വ­രു­മാ­യി ബ­ന്ധ­മു­ള്ള­വര്‍, വാ­ദി­യെ പ്ര­തി­യാ­ക്കു­ന്ന­ ത­രത്തില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­വര്‍ എ­ന്നീ കാ­റ്റഗ­റി­കള്‍­ക്കൊ­പ്പം ജോ­ലി­സം­ബ­ന്ധമാ­യ അ­ന്വേ­ഷ­ണ­ങ്ങളും വ്യ­ക്ത­മാ­യി രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

നല്ല­പോ­ലെ ജോ­ലി­യെ­ടു­ക്കു­ന്ന­വര്‍, ജോ­ലി­യില്‍ സാ­മാന്യം ക­ഴി­വു­തെ­ളി­യി­ച്ചവര്‍, ഒരു പൈ­സ­യ്ക്കു­പോലും പ­ണി­യെ­ടു­ക്കാ­ത്തവര്‍, കൊ­ടു­ത്താലും കൈ­ക്കൂ­ലി വാ­ങ്ങാ­ത്ത­വര്‍, കൈ­ക്കൂ­ലി ചോ­ദി­ച്ചു വാ­ങ്ങു­ന്ന­വര്‍, ചോ­ദി­ക്കാതെ കൈ­ക്കൂ­ലി നല്‍­കി­യാല്‍ മാത്രം സ്വീ­ക­രി­ക്കു­ന്ന­വര്‍ എ­ന്നിങ്ങ­നെ വി­ശ­ദമാ­യ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടാ­ണ് സംസ്ഥാ­ന ഇന്റ­ലി­ജന്‍­സ് ആ­സ്ഥാ­ന­ത്തേ­ക്ക് എത്തുക.

ചി­ല ജില്ല­ക­ളില്‍ നല്ല പോ­ലീസ് ഓ­ഫീ­സര്‍മാ­രു­ടെ എ­ണ്ണം വള­രെ കു­റ­വാണ്. കൊല്ലം റൂ­റ­ല്‍, കോ­ട്ടയം, ഇ­ടു­ക്കി­യു­മാ­ണ് ഇ­തില്‍ ഏ­റെ മു­ന്നില്‍. കൊല്ലം സി­റ്റി­യി­ലും, കൊ­ച്ചി സി­റ്റി­യി­ലും, താ­ര­ത­മ്യേ­ന അ­ഴി­മ­തി­ക്കാ­രു­ടെ എ­ണ്ണം കു­റ­ഞ്ഞു­വ­രുന്നു. സി.ഐ.മാ­രില്‍ ഏ­റ്റവും വലി­യ അ­ഴി­മ­തി­ക്കാ­രു­ള്ള ജില്ല­കള്‍ കൊല്ല­വും, ഇ­ടു­ക്കി­യും, തൃ­ശൂ­രു­മാണ്. എല്ലാ ജില്ല­ക­ളിലും നല്ല എ­സ്.ഐമാ­രു­ടെ എണ്ണം കൂ­ടു­ത­ലാണ്. ചി­ല എസ്. പിമാര്‍ അ­ഴിമ­തി­ക്കാ­രെ­യും, സ്­പി­രി­റ്റ് ലോ­ബി­യെയും നി­രന്ത­രം സ­ഹാ­യി­ക്കു­ന്ന­താ­യി റി­പ്പോര്‍­ട്ട് വ്യ­ക്ത­മാ­ക്കുന്നു. നി­രവ­ധി സ്‌­റ്റേ­ഷ­നു­ക­ളില്‍ യ­ഥാര്‍ത്ഥ ഭര­ണം ന­ട­ത്തുന്ന­ത് സാ­ധാരണ പോ­ലീ­സു­കാ­രാ­ണ്.

ഇന്റ­ലി­ജന്‍­സി­ന്റെ ഈ വി­ല­യി­രു­ത്തല്‍ പ്ര­കാ­ര­മാ­യി­രിക്കും ഇ­നി സര്‍­ക്കാര്‍ നിശ്ചി­ത ത­സ്­തി­ക­ക­ളി­ലേ­ക്ക് പോ­ലീസ് ഓ­ഫീ­സര്‍­മാ­രെ പ­രി­ഗ­ണി­ക്കു­ക­യെ­ന്നാ­ണ് സൂച­ന. ഇന്റ­ലി­ജന്‍­സ് നല്‍­കു­ന്ന റി­പ്പോര്‍­ട്ടു­കള്‍ ഒ­ന്നു­കൂ­ടി പരി­ശോ­ധി­ച്ച് ഉ­റ­പ്പി­ക്കാന്‍ തി­രു­വ­ന­ന്ത­പു­രം ഇന്റ­ലി­ജന്‍­സ് ആ­സ്ഥാന­ത്ത് പ്ര­ത്യേ­ക സം­വി­ധാ­നം ഒ­രു­ക്കി­യി­ട്ടുണ്ട്.

Keywords:  Kollam, Kerala, Police, Corruption
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia