പോലീസില്‍ ബ്ലാക്ക് ലിസ്റ്റ് തയ്യാറാകുന്നു; കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും കുടുങ്ങും
Aug 9, 2012, 18:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എ.എസ്.ഐ. മുതല്‍ എസ്.പി.വരെയുള്ള ഓഫീസര്‍മാരെയാണ് ഇന്റലിജന്‍സ് വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നത്. എല്ലാ ജില്ലകളിലും 70 ശതമാനത്തിലധികം പേരുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇതുവരെ എടുത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാന പോലീസിലെ ഭൂരിഭാഗം ഓഫീസര്‍മാരും അഴിമതിക്കാരോ, കൈക്കൂലിക്കാരോ ആണ്.
ഏറ്റവും കൂടുതല്‍ അഴിമതിക്കാര്‍ സി.ഐ.മാരാണെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍വീസില്‍ കയറിയ സി.ഐ.മാര്‍ക്കിടയില്‍ അഴിമതി താരതമ്യേന കുറവാണെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ.മാരില്‍ 65 ശതമാനവും, സി.ഐ.മാരില്‍ 71 ശതമാനവും ,ഡി.വൈ.എസ്.പി.മാരില്‍ 65 ശതമാനവും അഴിമതിക്കാരോ, കൈക്കൂലിക്കാരോ ആണ്. ഓഫീസര്‍മാരില്‍ 15 ശതമാനത്തോളം പേര് പോലീസ് പണി ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരോ, മറ്റ് ബിസിനസുകളില്‍ ഏര്‍പ്പെടുന്നവരോ ആണ്.
എ.എസ്.ഐ, എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി. കാറ്ററികളില് 25 ശതമാനത്തിലധികം പേര് പോലീസ് സംവിധാനത്തെ ഒന്നാകെ അഴിമതിക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നവരാണെന്നും ഇന്റലിജന്‍സിന്റെ കണ്ടെത്തലില്‍ വ്യക്തമാക്കുന്നു. പോലീസ് ഓഫീസര്‍മാരില്‍ 18 ശതമാനത്തിലധികം പേര്‍ക്ക് ഗുണ്ട-മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഇത്തരം ബന്ധങ്ങള്‍ ഏറ്റവുമധികം തൃശൂര്‍, ഇടുക്കി, കൊല്ലം, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ്.
പ്രത്യേക കോളങ്ങളിലായാണ് ഓഫീസര്‍മാരുടെ സ്വഭാവങ്ങള്‍ പ്രതിപാദിക്കുന്നത്. അഴിമതി, വലിയ അഴിമതി, ഗുണ്ടകളുമായും, ക്വട്ടേഷന്‍ സംഘങ്ങളുമായും ബന്ധമുള്ളവര്‍, ഇവരുമായി നിരന്തര ബന്ധവും, ഇടപാടുകളുമുള്ളവര്, പാറക്വാറികള്‍, മണലൂറ്റുകാര്‍, സ്പിരിറ്റ് കടത്തുകാര്‍, ബാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വലിയ ബിസിനസുകാര്‍ എന്നിവരുമായി ബന്ധമുള്ളവര്‍, വാദിയെ പ്രതിയാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ കാറ്റഗറികള്‍ക്കൊപ്പം ജോലിസംബന്ധമായ അന്വേഷണങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നല്ലപോലെ ജോലിയെടുക്കുന്നവര്‍, ജോലിയില്‍ സാമാന്യം കഴിവുതെളിയിച്ചവര്, ഒരു പൈസയ്ക്കുപോലും പണിയെടുക്കാത്തവര്‍, കൊടുത്താലും കൈക്കൂലി വാങ്ങാത്തവര്‍, കൈക്കൂലി ചോദിച്ചു വാങ്ങുന്നവര്‍, ചോദിക്കാതെ കൈക്കൂലി നല്കിയാല് മാത്രം സ്വീകരിക്കുന്നവര്‍ എന്നിങ്ങനെ വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് സംസ്ഥാന ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് എത്തുക.
ചില ജില്ലകളില്‍ നല്ല പോലീസ് ഓഫീസര്‍മാരുടെ എണ്ണം വളരെ കുറവാണ്. കൊല്ലം റൂറല്‍, കോട്ടയം, ഇടുക്കിയുമാണ് ഇതില്‍ ഏറെ മുന്നില്‍. കൊല്ലം സിറ്റിയിലും, കൊച്ചി സിറ്റിയിലും, താരതമ്യേന അഴിമതിക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു. സി.ഐ.മാരില്‍ ഏറ്റവും വലിയ അഴിമതിക്കാരുള്ള ജില്ലകള്‍ കൊല്ലവും, ഇടുക്കിയും, തൃശൂരുമാണ്. എല്ലാ ജില്ലകളിലും നല്ല എസ്.ഐമാരുടെ എണ്ണം കൂടുതലാണ്. ചില എസ്. പിമാര്‍ അഴിമതിക്കാരെയും, സ്പിരിറ്റ് ലോബിയെയും നിരന്തരം സഹായിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിരവധി സ്റ്റേഷനുകളില്‍ യഥാര്‍ത്ഥ ഭരണം നടത്തുന്നത് സാധാരണ പോലീസുകാരാണ്.
ഇന്റലിജന്‍സിന്റെ ഈ വിലയിരുത്തല്‍ പ്രകാരമായിരിക്കും ഇനി സര്‍ക്കാര്‍ നിശ്ചിത തസ്തികകളിലേക്ക് പോലീസ് ഓഫീസര്‍മാരെ പരിഗണിക്കുകയെന്നാണ് സൂചന. ഇന്റലിജന്‍സ് നല്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നുകൂടി പരിശോധിച്ച് ഉറപ്പിക്കാന്‍ തിരുവനന്തപുരം ഇന്റലിജന്‍സ് ആസ്ഥാനത്ത് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
Keywords: Kollam, Kerala, Police, Corruption
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

