Success Story | ഹൃദ്രോഗം ജയിച്ചവരുടെ വിജയഗാഥ: കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഹൃദയസ്പർശിയായ ഒത്തുചേരൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പരിപാടി ഒക്ടോബർ 31 ന് ഹോട്ടൽ ബെനാലെ ഇന്റർനാഷണൽ വെച്ച് നടന്നു
● കിംസ് ശ്രീചന്ദ് കെയർ കാർഡ് വിതരണം ചെയ്തു
കണ്ണൂർ: (KVARTHA) കിംസ് ശ്രീചന്ദ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം സംഘടിപ്പിച്ച 'ഖൽബ്' എന്ന പേരിൽ ഹൃദ്രോഗ ചികിത്സ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ ഒത്തുചേരൽ ശ്രദ്ധേയമായി. ഒക്ടോബർ 31 ന് ഹോട്ടൽ ബെനാലെ ഇന്റർനാഷണൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഹൃദ്രോഗ ചികിത്സയിലൂടെ പുനർജീവിതം നേടിയവർക്ക് കിംസ് ഹെൽത്ത് കെയർ കാർഡ് വിതരണം ചെയ്ത് അവരെ ആദരിച്ചു.
പരിപാടിയിൽ ഡോ. രവീന്ദ്രൻ (ഡയറക്ടർ & സീനിയർ കൺസൾട്ടന്റ് കാർഡിയാക് സയൻസ്), ഡോ. സുന്ദീപ് (സീനിയർ കൺസൾട്ടന്റ് ഇൻറർവെൻഷണൽ കാർഡിയോളജി), ഡോ. കൃഷ്ണ കുമാർ (സീനിയർ കൺസൾട്ടന്റ് സി.വി.ടി.എസ്), ഡോ. ദിൽഷാദ് (യൂണിറ്റ് ഹെഡ് കിംസ് ശ്രീചന്ദ്), ഡോ. പ്രവിത (എ.ജി.എം. ഒപ്പറേഷൻസ്), കിംസ് കേരള ക്ലസ്റ്ററിന്റെ സഹ സ്ഥാപകനും ഡയറക്ടറുമായ ഫർഹാൻ യാസീൻ എന്നിവർ സംസാരിച്ചു.
ഹൃദ്രോഗം ഒരു ശാപമല്ല, ചികിത്സിച്ചു മാറ്റാവുന്ന ഒരു രോഗമാണെന്ന് ഈ പരിപാടി വ്യക്തമാക്കുന്നതായും ഹൃദ്രോഗ ബാധിതർ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടണമെന്നും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഫർഹാൻ യാസിൻ അഭ്യർത്ഥിച്ചു. പരിപാടിയിൽ പങ്കെടുത്തവർ തങ്ങളുടെ ഹൃദ്രോഗ ചികിത്സയുടെ അനുഭവങ്ങൾ പങ്കുവെച്ചു. കിംസ് ശ്രീചന്ദ് ആശുപത്രിയിലെ മികച്ച ചികിത്സയും പരിചരണവും തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചുവെന്ന് അവർ പറഞ്ഞു.
കിംസ് ശ്രീചന്ദ് ആശുപത്രി കണ്ണൂരിൽ കാർഡിയോളജി മേഖലയിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അനേകം ജീവനുകൾ രക്ഷിക്കുന്നതിൽ ആശുപത്രിക്ക് നിർണായക പങ്കുണ്ട്.
#HeartDiseaseRecovery #KIMSReunion #CardiacCare #HealthSuccess #InspirationalStories
