SWISS-TOWER 24/07/2023

Running contract | റണിങ് കോണ്‍ട്രാക്ട്: പൊതുമരാമത്ത് റോഡുകളുടെ പരിശോധന തുടങ്ങി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണിങ് കോണ്‍ട്രാക്ട് (Running contract) പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ജില്ലയില്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രടറി എസ് സാംബ ശിവറാവു, പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനിയര്‍ പികെ മിനി എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു ടീമായാണ് പരിശോധന നടത്തുന്നത്.
     
Running contract | റണിങ് കോണ്‍ട്രാക്ട്: പൊതുമരാമത്ത് റോഡുകളുടെ പരിശോധന തുടങ്ങി

ജില്ലകളിലെയും ഒന്നും രണ്ടും റണിങ് കോണ്‍ട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തികളുടെയും പുരോഗതിയും വിലയിരുത്തുന്നുണ്ട്. ജില്ലയിലെ 10 സെക്ഷനുകളിലാണ് പരിശോധന. സാംബ ശിവറാവുവിന്റെ നേതൃത്വത്തില്‍ തലശേരി, കൂത്തുപറമ്പ്, ഇരിട്ടി, പാനൂര്‍ സെക്ഷനുകളിലും പി കെ മിനിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, മാടായി, വളപട്ടണം, കണ്ണൂര്‍ സെക്ഷനുകളിലുമാണ് പരിശോധന.

800 കിലോമീറ്ററിലധികം ദൂര പരിധികളില്‍ ഓരോ പ്രവൃത്തിയുടെയും മെഷര്‍മെന്റ് ബുക് സഹിതം പരിശോധനക്ക് വിധേയമാക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളില്‍ പരിശോധന നടക്കുന്നത്.

You Might Also Like:

Keywords:  Latest-News, Kerala, Kannur, Top-Headlines, Road, Inspection, Public Place, Inspection of public works roads started.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia