ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും വാഹനാപകടം. ഇരിട്ടി-മട്ടന്നൂര്‍ കെഎസ്ടിപി റോഡിലെ ഉളിയിലില്‍ നിയന്ത്രണംവിട്ട ഇനോവ തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ക്ക് തലനാരിഴയ്ക്ക് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഇരിട്ടി ഭാഗത്ത് നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇനോവ കാറാണ് ഉളിയില്‍ ടൗണിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈകിനെ വെട്ടിക്കുന്നതിനിടയില്‍ റോഡരികില്‍ സംരക്ഷണത്തിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കുറ്റികളില്‍ ഇടിച്ചാണ് മറിഞ്ഞത്. റോഡരികില്‍ സ്ഥാപിച്ച 11 കോണ്‍ക്രീറ്റ് കുറ്റികളാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
അപകട സമയം കാറില്‍ പുന്നാട് സ്വദേശികളായ നാലുപേരാണ് യാത്ര ചെയ്തത്. മുഹമ്മദ് നാഫി നിസാര പരിക്കുകളോടെയും മറ്റ് മൂന്ന് പേര്‍ പരിക്കേല്‍ക്കാതെയും രക്ഷപെട്ടു. നാഫിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ സ്ഥലത്ത് തന്നെ പല തവണ വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്തുണ്ടായവാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരപരുക്കേറ്റിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Accident, Injured, Innova lost control and flipped upside down.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.