ഐഎൻഎൽ പിളർന്നു; തമ്മിലടിക്ക് പിന്നാലെ സംസ്ഥാന പ്രസിഡണ്ടിനെയും സെക്രടറിയെയും പരസ്പരം പുറത്താക്കി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 25.07.2021) തമ്മിലടിക്ക് പിന്നാലെ ഇൻഡ്യൻ നാഷനൽ ലീ​ഗ് പിളർന്നു. സംസ്ഥാന പ്രസിഡണ്ടിനെയും സെക്രടറിയെയും പരസ്പരം പുറത്താക്കിയതായി ഇരു വിഭാഗവും അറിയിച്ചു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രടറി ഖാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രടറിയായി തെരഞ്ഞെടുത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ വഹാബ് വ്യക്തമാക്കി.

ഖാസിം ഇരിക്കൂർ പാർടിയെ തകർക്കാൻ മറ്റാരോടോ പണം വാങ്ങി ശ്രമിക്കുന്നതായി അബ്ദുൽ വഹാബ്‌ ആരോപിച്ചു. അതേസമയം സംസ്ഥാന പ്രസിഡൻ്റ് എപി അബ്ദുൽ വഹാബിനെ പാ‍ർടിയിൽ നിന്നും പുറത്താക്കിയെന്നും പാർടിയുടെ അഖിലേന്ത്യ അധ്യക്ഷൻ്റേതാണ് ഈ തീരുമാനമെന്നും ജനറൽ സെക്രടറി ഖാസീം ഇരിക്കൂർ വ്യക്തമാക്കി.
Aster_MIMS

ഐഎൻഎൽ പിളർന്നു; തമ്മിലടിക്ക് പിന്നാലെ സംസ്ഥാന പ്രസിഡണ്ടിനെയും സെക്രടറിയെയും പരസ്പരം പുറത്താക്കി


നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാ‍ർടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐഎൻഎലിൽ ലയിച്ച പിടിഎ റഹീം വിഭാ​ഗം പാ‍ർടി വിട്ടു പോയിരുന്നു.

പിന്നാലെയാണ് പാ‍ർടി സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രടറിയും പരസ്പരം പുറത്താക്കി പാർടിയിലെ പിള‍ർപ് പൂർത്തിയാക്കിയത്. അതേസമയം പ്രാദേശിക തലത്തിൽ പാർടി ഓഫീസുകൾ പിടിച്ചെടുക്കാൻ ഇരു വിഭാഗവും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്‌.

Keywords:  News, Kochi, INL, Split, Kerala, Politics, State, Party, INL splits after meeting turns violent.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia