രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 24.06.2020) പയ്യന്നൂരില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കാസര്‍കോട് നിന്ന് രോഗിയുമായി പരിയാരത്തേക്ക് പോവുകയായിരുന്നു 108 ആംബുലന്‍സ് ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ രോഗിയെയും ഒപ്പമുണ്ടായവരെയും പുറത്തെടുക്കുകയും മറ്റൊരു ആംബുലന്‍സില്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പരിക്കേറ്റ ബുള്ളറ്റ് യാത്രികന്‍ തൃശ്ശൂര്‍ സ്വദേശി മുരളീധരനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
Keywords: Injuries Caused by Ambulance Accidents, News, Accident, Injured, Hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia