തൃശ്ശൂര്‍: (www.kvartha.com 21/02/2015) സെക്യൂരിറ്റി ജീവനക്കാരനെ കൊലപെടുത്തിയ മുഹമ്മദ് നിഷാമിനെ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പോലീസ് നീക്കം തുടങ്ങി. ഇതിന് നിയമതടസമില്ലെന്ന് ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളും കണക്കിലെടുത്താണ് പോലിസ് നീക്കം.
ഇവിടെയുള്ള കേസുകള്‍ കാപ്പ ചുമത്താന്‍ പര്യാപ്തമല്ല എന്നതിനാല്‍ സംസ്ഥാനത്തിനു പുറത്തുള്ള കേസുകള്‍കൂടി പരിഗണിക്കാനാണ് ശ്രമം. ഇതിനായി ബംഗളൂരുവില്‍ ഇയാള്‍ക്കെതിരെയുള്ള പരാതിയുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. ഇത്തരത്തില്‍ വേറെ കേസുകള്‍ ഉണ്ടോ എന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ബംഗളൂരുവിലെ കേസ് കൂടി ഉള്‍പ്പെടുത്തിയാല്‍ കാപ്പ ചുമത്താനുള്ള കേസുകളുടെ എണ്ണം തികയ്ക്കാമെന്നാണ് പോലീസിന്റെ നിഗമനം. ബംഗളൂരു സ്വദേശിനിയായ ഒരു മോഡലിനെ മാനഭംഗപ്പെടുത്തിയ കേസ് ആണ് നിലവിലുള്ളത്. നിഷാമിനെതിരെ രണ്ടുവര്‍ഷം മുമ്പ് കാപ്പ ചുമത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും കേസുകള്‍ ഒത്തുതീര്‍ന്നതുമൂലം ഇതിനു സാധിച്ചിരുന്നില്ല. എന്നാല്‍ ഹൈക്കോടതി തന്നെ മുന്‍ ഉത്തരവുകളില്‍ ക്യത്യമായി കാപ്പ ചുമത്തുന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരനും പ്രതിയും തമ്മില്‍ കേസ് ഒത്തുതീര്‍പ്പായാലും ഗുണ്ടാനിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നാണ് ഹൈക്കോടതി ഉത്തരവുള്ളത്. കേസുകളിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കൂടി കണക്കിലെടുത്ത് ഗുണ്ടാ നിയമ പ്രകാരമുള്ള നടപടികള്‍ക്ക് ഉള്‍പ്പെടുത്തം. പരാതിക്കാരും പ്രതികളും തമ്മില്‍ ഏര്‍പ്പെടുന്ന ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസ് റദ്ദാക്കുമ്പോഴും പ്രതിക്കെതിരായ കുറ്റാരോപണങ്ങള്‍ ഇല്ലാതാവുന്നില്ല.
പ്രതിയുടെ സ്വാധീനമോ ഭീഷണിയോ സാമ്പത്തിക- രാഷ്ട്രീയ ഇടപെടലുകളോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാരണമായിട്ടുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരത്തില്‍ കേസുകള്‍ ഇല്ലാതാകുന്നതിലൂടെ പ്രതിക്ക് യഥാര്‍ഥത്തില്‍ നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ല. കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കുന്ന കേസുകളുടെ കാര്യത്തില്‍ മാത്രമേ നിയമപരമായ ഈ പരിരക്ഷ പ്രതിക്ക് അവകാശപ്പെടാനാവൂ.
അതിനാല്‍, കുറ്റകൃത്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കെ തന്നെ ഒത്തുതീര്‍പ്പാക്കിയ കേസുകളും ഗുണ്ടാ നിയമപ്രകാരം തടങ്കലിലാക്കുന്നതിനുള്ള കേസുകളുടെ കൂട്ടത്തില്‍പ്പെടുത്താമെന്നാണ് കോടതി ഉത്തരവുകള്‍ പറയുന്നത്. അതിനാല്‍ നിഷാമിന്റെ കേസ് ഒത്തുതീര്‍പ്പായാലും കാപ്പ്ചുമത്തുന്നതിന് തടസമുണ്ടാവില്ല.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kerala Anti Social Activities Prevention Act , KAAPA, Law, Security, Nisham, High Court, Case, Gunda Act, Police, Thrissur.
ഇവിടെയുള്ള കേസുകള്‍ കാപ്പ ചുമത്താന്‍ പര്യാപ്തമല്ല എന്നതിനാല്‍ സംസ്ഥാനത്തിനു പുറത്തുള്ള കേസുകള്‍കൂടി പരിഗണിക്കാനാണ് ശ്രമം. ഇതിനായി ബംഗളൂരുവില്‍ ഇയാള്‍ക്കെതിരെയുള്ള പരാതിയുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. ഇത്തരത്തില്‍ വേറെ കേസുകള്‍ ഉണ്ടോ എന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ബംഗളൂരുവിലെ കേസ് കൂടി ഉള്‍പ്പെടുത്തിയാല്‍ കാപ്പ ചുമത്താനുള്ള കേസുകളുടെ എണ്ണം തികയ്ക്കാമെന്നാണ് പോലീസിന്റെ നിഗമനം. ബംഗളൂരു സ്വദേശിനിയായ ഒരു മോഡലിനെ മാനഭംഗപ്പെടുത്തിയ കേസ് ആണ് നിലവിലുള്ളത്. നിഷാമിനെതിരെ രണ്ടുവര്‍ഷം മുമ്പ് കാപ്പ ചുമത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും കേസുകള്‍ ഒത്തുതീര്‍ന്നതുമൂലം ഇതിനു സാധിച്ചിരുന്നില്ല. എന്നാല്‍ ഹൈക്കോടതി തന്നെ മുന്‍ ഉത്തരവുകളില്‍ ക്യത്യമായി കാപ്പ ചുമത്തുന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിയുടെ സ്വാധീനമോ ഭീഷണിയോ സാമ്പത്തിക- രാഷ്ട്രീയ ഇടപെടലുകളോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാരണമായിട്ടുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരത്തില്‍ കേസുകള്‍ ഇല്ലാതാകുന്നതിലൂടെ പ്രതിക്ക് യഥാര്‍ഥത്തില്‍ നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ല. കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കുന്ന കേസുകളുടെ കാര്യത്തില്‍ മാത്രമേ നിയമപരമായ ഈ പരിരക്ഷ പ്രതിക്ക് അവകാശപ്പെടാനാവൂ.
അതിനാല്‍, കുറ്റകൃത്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കെ തന്നെ ഒത്തുതീര്‍പ്പാക്കിയ കേസുകളും ഗുണ്ടാ നിയമപ്രകാരം തടങ്കലിലാക്കുന്നതിനുള്ള കേസുകളുടെ കൂട്ടത്തില്‍പ്പെടുത്താമെന്നാണ് കോടതി ഉത്തരവുകള്‍ പറയുന്നത്. അതിനാല്‍ നിഷാമിന്റെ കേസ് ഒത്തുതീര്‍പ്പായാലും കാപ്പ്ചുമത്തുന്നതിന് തടസമുണ്ടാവില്ല.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kerala Anti Social Activities Prevention Act , KAAPA, Law, Security, Nisham, High Court, Case, Gunda Act, Police, Thrissur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.