Controversy | ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷനെന്ന് കമ്മിഷണര്‍ ഡോ.എ അബ്ദുല്‍ ഹക്കീം

 
Information Commission Blamed for Delayed Hema Committee Report Release
Information Commission Blamed for Delayed Hema Committee Report Release

Photo Credit: MKC

● റിപ്പോർട്ട് പുറത്തുവിടാൻ തടസ്സമായത് 2020 ഫെബ്രുവരിയിൽ വിവരാവകാശ കമ്മിഷന്റെ ഉത്തരവാണ്.
● ഈ തീരുമാനത്തിൽ മറ്റ് ഘടകങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോളജ് സിറ്റി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ട് ദീർഘകാലം പുറത്ത് വിടാതിരുന്നതിന്റെയും ഒടുവിൽ പുറത്തുവിട്ടതിനും ഉത്തരവാദിത്തം മുഴുവൻ സംസ്ഥാന വിവരാവകാശ കമ്മീഷനാണെന്ന് കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം വ്യക്തമാക്കി. ഈ തീരുമാനത്തിൽ മറ്റ് ഏതെങ്കിലും ഘടകങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ലോ കോളേജിൽ ആരംഭിച്ച ആർടിഐ ക്ലബ്ബിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2019 ഡിസംബർ 31-ന് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ തടസ്സമായത് 2020 ഫെബ്രുവരിയിൽ വിവരാവകാശ കമ്മിഷന്റെ ഉത്തരവാണ്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്നാണ് അന്ന് കമ്മിഷൻ നിർദ്ദേശിച്ചത്. എന്നാൽ ഇപ്പോൾ വ്യക്തിഗത സ്വകാര്യതയ്ക്ക് ഭംഗം വരാത്ത വിധം റിപ്പോർട്ട് പുറത്തുവിടാൻ കമ്മിഷൻ തന്നെ ഉത്തരവിട്ടു. ഈ രണ്ട് ഉത്തരവുകളും നടപ്പാക്കാനേ സാംസ്‌കാരിക വകുപ്പിന് കഴിയുമായിരുന്നുള്ളൂവെന്നും റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട സംസ്ഥാന വിവരാവകാശ കമ്മീഷണറായ ഡോ. ഹക്കീം  വ്യക്തമാക്കി.

വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് പരിശീലനം നൽകാൻ ക്യാമ്പസ്സുകളിൽ സ്ഥാപിക്കുന്ന വിവരാവകാശ ക്ലബ്ബുകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രിൻസിപ്പൽ ഡോ. അഞ്ജു എൻ പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. സമദ് പുലിക്കാട്, അഡ്വ. ഗോകുൽ രാജ് എന്നിവർ സംസാരിച്ചു.

#HemaCommitteeReport #KeralaNews #InformationCommission #Delay #WomenIssues #Media #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia