Tragedy | റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആശുപത്രിയില്‍ എത്തിച്ച് വിഴുങ്ങിയ റമ്പൂട്ടാന്‍ പുറത്തെടുത്തിരുന്നു
● എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണം സംഭവിച്ചു
തിരുവനന്തപുരം: (KVARTHA) റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവില്‍ വീട്ടില്‍ അനീഷ് - വൃന്ദ ദമ്പതികളുടെ മകന്‍ ആദം ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കുഞ്ഞ് റമ്പൂട്ടാന്‍ പുറന്തോടോടെ വിഴുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് വിഴുങ്ങിയ റമ്പൂട്ടാന്‍ പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണം സംഭവിച്ചു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#InfantDeath #KeralaAccident #RambutanChoking #Trivandrum #ChildSafety #HospitalTragedy
