കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഏതു ബഹുരാഷ്‌ട്ര കുത്തകയെയും സ്വീകരിക്കും: മന്ത്രി ജയരാജന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 29.05.2016) സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ ഏതു ബഹുരാഷ്ട്ര കുത്തക കമ്പനി വന്നാലും സ്വീകരിക്കുമെന്നും പുതിയ സംരംഭകര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍.

കേരളത്തിന്റെ താല്‍പര്യം നോക്കിയും പ്രകൃതിയെ സംരക്ഷിച്ചുമാകും സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുക. വ്യവസായ രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങള്‍ പൂര്‍ണമായും സ്വീകരിക്കും. കൈത്തറി വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നടപടിയെടുക്കും.
കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഏതു ബഹുരാഷ്‌ട്ര കുത്തകയെയും സ്വീകരിക്കും: മന്ത്രി ജയരാജന്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് അന്താരാഷ്ട്ര വിമാനത്താവളമാക്കി നാടിന് സമര്‍പ്പിക്കും. വിമാനത്താവളത്തിനോടനുബന്ധിച്ച് ഐടി, സൈബര്‍ പാര്‍ക്കുകള്‍ക്കു രൂപം നല്‍കും. ഓരോ വ്യവസായത്തിലെയും പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

Keywords: Kannur, Kerala, LDF, CPM, Minister, E.P Jayarajan,  Industry Minister, Press meet, Kerala news,  Industry.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia