വീണ്ടും ഞെട്ടിക്കാൻ ഇന്ദ്രൻസ്; റീലിസിനൊരുങ്ങി 'സൈലന്റ് വിറ്റ്നസ്'
Aug 27, 2021, 18:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 27.08.2021) ഹാസ്യനടനായി വന്ന് ഒടുവിൽ ഒരുപറ്റം മനുഷ്യ സ്പർശമുള്ള കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടമുണ്ടാക്കിയ നടനാണ് ഇന്ദ്രൻസ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ അദ്ദേഹത്തിന്റെ വിജയചിത്രമാണ് ഹോം. അതിൽ ഇന്ദ്രൻസിന്റെ അസാമാന്യ അഭിനയം സിനിമ പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. മൂന്നു തലമുറയെ ഒരേ ഫ്രെയിമിൽ അവതരിപ്പിച്ച് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയയും ചെയ്‌ത് വലിയ സന്ദേശം നൽകിയ സിനിമ മികച്ച വിജയമാണ് നേടിയത്.
ഹോമിന് ശേഷം വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ് ഇന്ദ്രൻസ്. അദ്ദേഹം കേന്ദ്രകഥാപാത്രമാകുന്ന 'സൈലന്റ് വിറ്റ്നസ്' വൈകാതെ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തും. ഒരു ത്രിലർ ചിത്രമാണിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കേരളത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് കഥയ്ക്ക് പിന്നിൽ. അനില്‍ കാരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിലും അഡ്വ. എം കെ റോയിയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഫീല്‍ ഫ്‌ളയിങ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബിനി ശ്രീജിത് ആണ് ചിത്രത്തിന്റെ നിര്‍മാണം.
മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമാകുമെന്ന് കരുതുന്ന ചിത്രത്തിനായി ഏവരെയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറിൽ ചിത്രം റിലീസാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്.
Keywords: Kerala, Kochi, News, Film, New, Malayalam, Actor, Trending, Report, Indrans' new film will be released soon. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.