Martin George | ഉരുക്കുവനിത: ഇന്ദിരാഗാന്ധി ഇന്‍ഡ്യയെ ലോകത്തിന്റെ നെറുകെയിലെത്തിച്ചുവെന്ന് മാര്‍ടിന്‍ ജോര്‍ജ്
Nov 19, 2022, 17:32 IST
കണ്ണൂര്‍: (www.kvartha.com) കരുത്തുറ്റ ഭരണാധികാരിയായി അന്താരാഷ്ട്ര തലത്തില്‍ മികവ് തെളിയിച്ച ഇന്ദിരാഗാന്ധി എക്കാലത്തേയും മാതൃകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ടിന്‍ ജോര്‍ജേ.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മ വാര്‍ഷിക ദിനത്തില്‍ ഡിസിസി ഓഫീസില്‍ പുഷ്പാര്‍ചനയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഡ്യയെ ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ, ഉരുക്ക് വനിതയാണ് ഇന്ദിരാഗാന്ധി. ലോകചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. ഇന്ദിരയുടെ ഭരണകാലത്താണ് ഇന്‍ഡ്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. പൊതുരംഗത്ത് സ്ത്രീകള്‍ക്ക് എക്കാലവും പ്രചോദനമായ ഓര്‍മകളാണ് ഇന്ദിരാഗാന്ധിയുടേതെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
നേതാക്കളായ പ്രൊഫ: എ ഡി മുസ്തഫ, അമൃത രാമകൃഷ്ണന്‍, വി വി പുരുഷോത്തമന്‍, പി മുഹമ്മദ് ശമ്മാസ്, സുരേഷ് ബാബു എളയാവൂര്‍, സി ടി ഗിരിജ, ശമ മുഹമ്മദ്, രാജീവന്‍ എളയാവൂര്‍, ടി ജയകൃഷ്ണന്‍, രജിത്ത് നാറാത്ത്, സുദീപ് ജെയിംസ്, കല്ലിക്കോടന്‍ രാഗേഷ്, കാപ്പാടന്‍ ശശിധരന്‍, എ ടി നിഷാന്ത് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Keywords: News,Kerala,State,Kannur,India,Indira Gandhi,Politics,party,DCC, Indira Gandhi brought India to top of world: Martin George
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.