Apology | ഇന്‍ഡിഗോ യാത്രാ വിലക്ക്; കംപനി അധികൃതര്‍ ക്ഷമ ചോദിച്ചതായി ഇപി ജയരാജന്‍
Sep 3, 2022, 11:08 IST
കണ്ണൂര്‍: (www.kvartha.com) വിമാന താവളത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിടുകയും ശാരീരികമായി കൈകാര്യം ചെയ്തുവെന്നുമുള്ള സംഭവത്തില്‍ യാത്രാ വിലക്ക് ഏര്‍പെടുത്തിയ ഇന്‍ഡിഗോ കംപനിക്കെതിരെ കൂടുതല്‍ പ്രതികരണവുമായി എല്‍ ഡി എഫ് കന്‍വീനര്‍ ഇപി ജയരാജന്‍.
തനിക്കെതിരെ യാത്രാ വിലക്ക് ഏര്‍പെടുത്തിയ ഇന്‍ഡിഗോ വിമാന കംപനി ക്ഷമാപണം നടത്തിയെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി. കോട്ടയം സ്വദേശിയായ മലയാളിയാണ് ഇന്‍ഡിഗോയുടെ മാനേജര്‍ അദ്ദേഹം ഫോണില്‍ ഈ കാര്യം സംസാരിച്ചു. എന്നാല്‍ വിമാന കംപനി ക്ഷമാപണം എഴുതി തരാത്തതിനാലാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
അതേസമയം, തനിക്ക് വിമാന യാത്ര ചെയ്യാത്തതില്‍ പ്രയാസമില്ലെന്നും വിമാനത്തില്‍ യാത്ര ചെയ്യുന്നതിനെക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് സുഖമെന്നും സാമ്പത്തികമായും ആരോഗ്യപരമായും ലാഭം അതാണെന്ന് മാത്രമല്ല നല്ല ഉറക്കവും കിട്ടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും കരിങ്കൊടി കാണിച്ചു മുദ്രാവാക്യം വിളിച്ച യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരെ തള്ളിയിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അന്ന് വിമാനത്തിലുണ്ടായിരുന്ന എല്‍ ഡി എഫ് കന്‍വീനര്‍ ഇ പി ജയരാജനെതിരെ ഇന്‍ഡിഗോ വിമാന കംപനി നടപടിയെടുത്തത്. വിമാനം സമരവേദിയാക്കി മാറ്റിയ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവരെയും വിലക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.