Flight Service | മലബാർ യാത്രക്കാർക്ക് ആശ്വാസം; മസ്‌കത്ത് - കണ്ണൂർ ഇൻഡിഗോ സർവീസ് ഏപ്രിൽ 22 മുതൽ

 
 IndiGo flight service from Muscat to Kannur
 IndiGo flight service from Muscat to Kannur

Image Credit: Facebook/ IndiGo

● ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കും അതേ ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും മസ്‌കത്തിലേക്കും സർവീസുകൾ.
● ഏപ്രിൽ 22-ന് കണ്ണൂരിൽ നിന്നാണ് ഇൻഡിഗോ മസ്‌കത്തിലേക്കുള്ള കന്നി യാത്ര ആരംഭിക്കുക.
● മൂന്ന് തരം ടിക്കറ്റുകളാണ് ഇൻഡിഗോ നൽകുന്നത്.
● യാത്രക്കാർക്ക് 7 കിലോ കാബിൻ ബാഗേജും 30 കിലോ ലഗേജും കൊണ്ടുപോകാൻ കഴിയും.
● എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കലും യാത്ര വൈകലും കാരണം പലരും ടിക്കറ്റെടുക്കാൻ മടിക്കുന്നത് ഇൻഡിഗോക്ക് അനുകൂല ഘടകമായി മാറിയേക്കും.

കണ്ണൂർ: (KVARTHA) മലബാറിലേക്കുള്ള ഗൾഫ് യാത്രക്കാർക്ക് ആശ്വാസമായി ഇൻഡിഗോ എയർലൈൻസ് മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. ഏപ്രിൽ അവസാന വാരത്തോടെയാണ് സർവീസ് ആരംഭിക്കുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഇൻഡിഗോ നടത്തുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കും അതേ ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും മസ്‌കത്തിലേക്കും സർവീസുകൾ ഉണ്ടായിരിക്കും.

ഇതോടെ മസ്‌കത്തിൽ കഴിയുന്ന വടക്കെ മലബാറുകാരുടെ യാത്രാ പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകും. എന്നാൽ, വാരാന്ത്യ അവധി ദിവസങ്ങളിൽ സർവീസുകൾ ഇല്ലാത്തത് കമ്പനികളിലും സർക്കാർ സർവീസുകളിലും ജോലി ചെയ്യുന്നവരെ പ്രതികൂലമായി ബാധിച്ചേക്കാം. സാധാരണ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രയോജനം ലഭിക്കണമെങ്കിൽ വ്യാഴാഴ്ച രാത്രിയിലോ വെള്ളിയാഴ്ച രാവിലെയോ സർവീസുകൾ ഉണ്ടായിരിക്കണം.

ഏപ്രിൽ 22-ന് കണ്ണൂരിൽ നിന്നാണ് ഇൻഡിഗോ മസ്‌കത്തിലേക്കുള്ള കന്നി യാത്ര ആരംഭിക്കുക. ചൊവ്വാഴ്ച അർദ്ധരാത്രി 12.40-ന് കണ്ണൂരിൽ നിന്നുള്ള വിമാനം പറന്നുയരും. പുലർച്ചെ 2.35-ന് മസ്‌കത്തിൽ എത്തും. അതേ ദിവസം പുലർച്ചെ 3.35-ന് മസ്‌കത്തിൽ നിന്ന് പറന്ന് രാവിലെ 8.30-ന് കണ്ണൂരിൽ എത്തും. യാത്രക്കാർക്ക് 7 കിലോ കാബിൻ ബാഗേജും 30 കിലോ ലഗേജും കൊണ്ടുപോകാൻ കഴിയും.

മൂന്ന് തരം ടിക്കറ്റുകളാണ് ഇൻഡിഗോ നൽകുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ സേവ് ഫെയറിൽ 7 കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജുമാണ് അനുവദിക്കുക. ഇതിൽ ഭക്ഷണം ലഭ്യമല്ല. യാത്രാ തീയതി മാറ്റുന്നതിന് 6000 രൂപയും റദ്ദാക്കുന്നതിന് 9000 രൂപയും നൽകണം. കുറച്ചുകൂടി ഉയർന്ന നിരക്കായ ഫ്ലെക്സ് ടിക്കറ്റെടുക്കുന്നവർക്ക് വിമാനത്തിൽ സൗജന്യ ഭക്ഷണം ലഭിക്കും. ഈ വിഭാഗത്തിൽപ്പെടുന്നവർക്കും 7 കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജും അനുവദിക്കും. യാത്രാ തീയതി മാറ്റുന്നവർക്ക് 2000 രൂപയും ടിക്കറ്റ് റദ്ദാക്കുന്നവർക്ക് 8000 രൂപയുമാണ് നഷ്ടമാവുക. കുറച്ചുകൂടി ഉയർന്ന നിരക്കായ സൂപ്പർ ഫെയർ എടുക്കുന്നവർക്ക് 7 കിലോ ഹാൻഡ് ബാഗും 35 കിലോ ലഗേജും ലഭിക്കും. ഈ വിഭാഗത്തിൽ ടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും ലഭിക്കും. യാത്രാ തീയതി മാറ്റുമ്പോൾ 700 രൂപയും കാൻസൽ ചെയ്യുമ്പോൾ 3000 രൂപയുമാണ് നഷ്ടമാവുക.

ഏപ്രിൽ മാസത്തിൽ മസ്‌കത്തിൽ നിന്ന് കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കായ സേവ് ഫെയർ എടുക്കുന്നവർ 42,500 റിയാലാണ് നൽകേണ്ടത്. അതേ ദിവസം ഫ്ലെക്സ് ടിക്കറ്റ് എടുക്കുന്നവർ 46,800 റിയാലാണ് നൽകേണ്ടത്. കൂടുതൽ സൗകര്യങ്ങളുള്ള സൂപ്പർ ഫെയർ ടിക്കറ്റിന് 49,850 റിയാലും ഈടാക്കും. കണ്ണൂരിൽ നിന്ന് അതേ ദിവസം ഏറ്റവും കുറഞ്ഞ വിഭാഗത്തിന് 10,000 രൂപയും രണ്ടാം വിഭാഗത്തിന് 10,800 രൂപയും ഉയർന്ന സൗകര്യങ്ങളുള്ളതിന് 11,300 രൂപയുമാണ് നിരക്ക്. ഇതിൽ മൂന്നാം വിഭാഗത്തിൻ്റെ നിരക്കുകൾ കൂടുതലാണെങ്കിലും 35 കിലോ അടക്കമുള്ള ആനുകൂല്യങ്ങൾ ഉള്ളതിനാൽ യാത്രക്കാർ സൂപ്പർ ഫെയർ ടിക്കറ്റുകളെ ആശ്രയിക്കാനാണ് സാധ്യത.

ഏറെ കൃത്യതയോടെ സർവീസ് നടത്തുന്ന വിമാന കമ്പനിയായാണ് ഇൻഡിഗോ അറിയപ്പെടുന്നത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നുണ്ടെങ്കിലും റദ്ദാക്കലും യാത്ര വൈകലും അടക്കമുള്ള ദുരനുഭവങ്ങൾ കാരണം പലരും ടിക്കറ്റെടുക്കാൻ മടിക്കുന്നത് ഇൻഡിഗോക്ക് അനുകൂല ഘടകമായി മാറിയേക്കും.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


IndiGo to start a new flight service from Muscat to Kannur from April 22, providing relief to Malabar travelers with three weekly flights.

#IndiGoService #KannurMuscatFlight #MalabarTravelers #GulfTravel #IndiGoFlights #KochiNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia