വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകടമരണം; 'മകന് മരിച്ചതോടെ എല്ലാം നഷ്ടമായി, ഇപ്പോള്‍ വേദന കടിച്ചമര്‍ത്തി മരിച്ചു ജീവിക്കുന്നു', സിബിഐ സമര്‍പിച്ച കുറ്റപത്രം വിശ്വാസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പിതാവ്
Oct 2, 2021, 13:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.10.2021) വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ അപകടമരണം നടന്നിട്ട് മൂന്ന് വര്‍ഷം തികയുന്നു. നിയമ പോരാട്ടം അവസാനിപ്പിക്കാതെ കുടുംബം. അപകടമരണത്തില്‍ സി ബി ഐ കോടതിയില്‍ സമര്‍പിച്ച കുറ്റപത്രം വിശ്വാസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു.
തിരുവനന്തപുരം സി ബി ഐ കോടതിയില്‍ അന്വേഷണ സംഘം സമര്‍പിച്ച കുറ്റപത്രം വിശ്വാസയോഗമല്ലെന്ന് പറഞ്ഞ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് ബാലഭാസ്ക്കറിന്റെ പിതാവ് കെ സി ഉണ്ണിയാണ്. അപകടത്തെക്കുറിച്ച് ആദ്യം ലോകല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും തുടര്‍ന്ന് സി ബി ഐയും അന്വേഷിച്ചിട്ടും ദുരൂഹത മറനീക്കിയില്ലെന്ന് കുടുംബം പറയുന്നു.
'അപകടത്തില്‍ സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മി വേദന കടിച്ചമര്‍ത്തിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്നും, മകന് മരിച്ചതോടെ എല്ലാം നഷ്ടമായെന്നും മരിച്ചു ജീവിക്കുകയാണെന്നും പിതാവ് ഉണ്ണി പറഞ്ഞു.'
ബാലഭാസ്ക്കറിന്റെ മാനേജര്‍മാരായ വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി എന്നിവര്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായതോടെയാണ് കുടുംബം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചത്. ഒടുവില്‍ സി ബി ഐ അന്വേഷിച്ചെങ്കിലും അപകട മരണത്തിനപ്പുറം മറ്റെന്തെങ്കിലും സംശയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
2018ല്‍ തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാല ഭാസ്ക്കറും മകള്‍ തേജസ്വി ബാലയും മരിച്ചത്. മൂന്നാം വയസില്‍ സംഗീതം അഭ്യസിച്ച് തുടങ്ങിയ ബാലഭാസ്ക്കര്‍ മൂന്ന് പതിറ്റാണ്ടിനിടയില്‍ വയലിനില്‍ തീര്‍ത്തത് വിസ്മയങ്ങളായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

