ഐ എൻ എലിൽ മഞ്ഞുരുകുന്നതായി സൂചനകൾ; ഒന്നാകാൻ സി പി എമിൻറെ കർശന നിർദേശവും; ചര്‍ച്ച പുരോഗമിക്കുന്നു

 


കോഴിക്കോട്: (www.kvartha.com 31.07.2021) ഐ എൻ എലിൽ മഞ്ഞുരുകുന്നതായി സൂചനകൾ പുറത്തുവരുന്നു. രണ്ടുവിഭാഗങ്ങളായി പിളർന്നുനിൽക്കുന്ന ഐ എൻ എൽ സംസ്ഥാനഘടകം ഒരുമിച്ച് നിന്നില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രടേറിയേറ്റ് നിലപാടെടുത്തിരുന്നു.  

എ കെ ജി സെന്ററിൽ നടന്ന കൂടിക്കാഴ്‌ചയിൽ എ പി അബ്ദുൽ വഹാബിനോട് സി പി എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും ഇതേ നിലപാടാണ് അറിയിച്ചത്. തന്നെ സന്ദർശിച്ച അബ്ദുൽ വഹാബിനോട് സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനും നീരസം അറിയിച്ചിരുന്നു. ഐ എൻ എലിലുണ്ടായ പിളർപ് മുന്നണിയെയും ബാധിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

 
ഐ എൻ എലിൽ മഞ്ഞുരുകുന്നതായി സൂചനകൾ; ഒന്നാകാൻ സി പി എമിൻറെ കർശന നിർദേശവും; ചര്‍ച്ച പുരോഗമിക്കുന്നു



അതേസമയം തർക്കത്തിൽ ഇടപെട്ട് കാന്തപുരം വിഭാഗവും മധ്യസ്ഥ ശ്രമങ്ങൾ നടത്തി വരുന്നതായി ചില മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു. കഴിഞ്ഞ ദിവസം അബ്ദുൽ വഹാബ് പക്ഷവുമായി കാന്തപുരം വിഭാഗത്തിലെ നേതാക്കൾ ചർച നടത്തിയിരുന്നു. ശനിയാഴ്ച കാസിം ഇരിക്കൂറുമായും ഇവർ ചർച നടത്തി. ഇരുവരെയും ചർചയിലേക്ക് എത്തിക്കാനായി എന്നത് നിർണായകമാണ്. സി പി എം അറിവോടെയാണ് അനുരഞ്ജന നീക്കങ്ങളെന്നാണ് വിവരം. ഇരു നേതാക്കളെയും മാറ്റി പകരം പുതിയ നേതൃത്വം വരട്ടെയെന്ന അഭിപ്രായവും ചർചകളിൽ ഉയർന്നുവന്നതായാണ് വിവരം.

മന്ത്രിസ്ഥാനം കൂടി ത്രിശങ്കുവിലായതോടെയാണ് നേതാക്കൾ സമവായത്തിലെത്തുന്നത്. കാസിം ഇരിക്കൂർ പക്ഷത്തോടൊപ്പം നിൽക്കുന്ന മന്ത്രി അഹ്‌മദ്‌ ദേവർകോവിലുമായി കഴിഞ്ഞ ദിവസം പ്രസിഡന്‍റ്​ എ പി അബ്​ദുൽ വഹാബ് കൂടിക്കാഴ്ച നടത്തിയിരുന്നു. തൈക്കാട്​ ഗസ്റ്റ്​ ഹൗസിൽവെച്ചാണ് ഇരുവരും സംസാരിച്ചത്. രണ്ടുപേരും ശുഭ പ്രതീക്ഷകളോടെയാണ് ചർചയ്ക്ക് ശേഷം മടങ്ങിയത്. ഐഎൻഎൽ സംസ്​ഥാന ഓഫിസിൽ​ വഹാബ്​ വിഭാഗം കയറുന്നത്​ കോടതി തടഞ്ഞതിന് പിന്നാലെയാണ് സമവായ നീക്കങ്ങളും നടക്കുന്നത്.

Keywords:  Kerala, Kozhikode, CPM, INL, Secretariat, Top-Headlines, Politics, Political party, Kanthapuram, Media, Ministers, Court, Indications that disputes in INL will be resolved.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia