തിരുവനന്തപുരം: സുഖ, സൗന്ദര്യ ചികില്‍സാ രംഗത്ത് കൂടുതല്‍ മികവും ആധികാരികതയും ഉറപ്പു വരുത്തുന്നതിനു ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട 'സ്പാ'തെറാപ്പിയില്‍ അംഗീകൃത യോഗ്യത നേടാന്‍ രാജ്യത്ത് ആദ്യത്തെ സ്ഥാപനം കേരളത്തില്‍.
അതാതിടത്തെ പ്രാദേശികവും പരമ്പരാഗതവുമായ സ്പാ, തിരുമ്മു ചികില്‍സാ രീതികള്‍ക്ക് ലോകമെമ്പാടും പ്രാധാന്യമേറുമ്പോഴും, ഈ രംഗത്ത് കൂടുതല്‍ സാധ്യതകളുള്ള ഇന്ത്യയില്‍ സ്പാ പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നില്ല. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ നാച്ചുറല്‍ ബ്യൂട്ടി തെറാപ്പീസ് (സിഎന്‍ബിടി) എന്ന സ്ഥാപനത്തിനു കീഴില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പാ മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് (ഐഐഎസ്ആര്‍എം) ഈ മാസം മധ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.
ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് സിഎന്‍ബിടി. വെള്ളത്തിന്റെ ഔഷധ സാധ്യതകളെ വിദഗ്ധമായി വിനിയോഗിക്കുന്ന തിരുമ്മല്‍ ചികില്‍സാ രീതിയാണ് സ്പാ. രാജ്യവ്യാപകമായി ആയിരക്കണക്കിനു സ്പാ ചികില്‍സാ കേന്ദ്രങ്ങളുണ്ടെങ്കിലും സ്പാ ചികില്‍സാ യോഗ്യത ഔപചാരികമായി നല്‍കുന്നതിന് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്്പായ്ക്ക് ഏകീകൃത രീതിയുമില്ല. തട്ടിപ്പുകള്‍ വ്യാപകവുമാണ്.
സംസ്ഥാന ടൂറിസം വകുപ്പുമായി ചേര്‍ന്ന് കേരളത്തില്‍ ഈ രംഗത്ത് മികവുറ്റ ചികില്‍സകരെ പരിശീലിപ്പിക്കാനാണ് ഐഐഎസ്ആര്‍എം ഒരുങ്ങുന്നത്.
ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍, മുന്‍ മന്ത്രിയും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി എന്നിവരാണ് സ്ഥാപനത്തിന്റെ രക്ഷാധികാരികളെന്ന് സിഎന്‍ബിടി സെക്രട്ടറി വി എന്‍ റോയി പറഞ്ഞു. തങ്ങള്‍ ടൂറിസം വകുപ്പിനു സമര്‍പ്പിച്ച താല്പര്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ യോജിച്ച പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതോടെ ടൂറിസം, വ്യവസായ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുകള്‍ നിര്‍ദേശിക്കുന്ന പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഗവേണിംഗ് ബോര്‍ഡ് വികസിപ്പിക്കും.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍ തമ്പാന്‍, റീജ്യണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. നേശമണി തുടങ്ങിയവര്‍ സയന്റിഫിക് അഡൈ്വസറി ബോര്‍ഡ് അംഗങ്ങളാണ്. ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍സ്, ആയുഷ് പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഇത് വികസിപ്പിക്കും.
സ്പാ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അനന്ത സാധ്യതകള്‍ കേരളത്തിലെ ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോ ചികില്‍സാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന വരുമാനവും സ്വീകാര്യതയും ഉറപ്പു വരുത്തും.
ഇന്ത്യയുടെ സമ്പന്നവും പ്രകൃതിദത്തവുമായ പരമ്പരാഗത രീതികളുപയോഗിച്ച് സുഖ, സൗന്ദര്യ ചികില്‍സ നല്‍കുന്നതിന് ഈ ചികില്‍സാ മേഖലകളില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് സ്പായില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് ഐ.ഐ.എസ്.ആര്‍.എം അവസരമൊരുക്കും. കൂടാതെ, ഈ രംഗത്ത് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളില്ലാതെ തന്നെ വിശ്വാസ്യതയോടെ പരമ്പരാഗത ചികില്‍സ നടത്തുന്നവര്‍ക്ക് സ്പായില്‍ ഡിപ്ലോമ കോഴ്‌സും നടത്തുമെന്ന് വി.എന്‍ റോയി പറഞ്ഞു. ജഗതിയില്‍ 14,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളിലായി ആരംഭിക്കുന്ന ഐ.ഐ.എസ്.ആര്‍.എമ്മില്‍ സ്പായുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രായോഗിക പഠനത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. യുകെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ പ്രശ്‌സ്ത ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നടക്കുന്ന സ്പാ ക്ലാസുകളില്‍ തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് തല്‍സമയം പങ്കെടുക്കാന്‍ വിര്‍ച്വല്‍ ക്ലാസ് റൂമുകളും ഒരുങ്ങി.
Also Read:
ഇരട്ടക്കുട്ടികള്‍ക്ക് ജന്മംനല്‍കിയ യുവതി മണിക്കൂറുകള്‍ക്കകം മരിച്ചു

Keywords: India's first spa, Management institute, Thiruvananthapuram, Kerala, Thiruvananthapuram, Kerala, India Fest, India, Office, Woman, Kunhalikutty, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.