Sailors detained | ഗിനിയില്‍ തടവിലായ 3 മലയാളികളടക്കം 15 ഇന്‍ഡ്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചു; നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം; അവിടെ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്നുള്ള വീഡിയോ പുറത്തുവിട്ട് കപ്പല്‍ ജീവനക്കാര്‍

 


കൊച്ചി: (www.kvartha.com) ഗിനിയില്‍ തടവിലായ മൂന്നു മലയാളികളടക്കം 15 ഇന്‍ഡ്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചു. യുദ്ധക്കപ്പലില്‍ ലൂബ തുറമുഖം വഴി നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം എന്നാണ് അറിയുന്നത്. നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഫോണ്‍ എല്ലാം നേരത്തെ പിടിച്ചുവച്ചിരുന്നുവെന്നും ഇനിയും ഏതു നിമിഷവും വീണ്ടും പിടിച്ചുവയ്ക്കുമെന്നും ഇവര്‍ പറയുന്നു. കപ്പലിലുള്ള ശ്രീലങ്കന്‍ പൗരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Sailors detained | ഗിനിയില്‍ തടവിലായ 3 മലയാളികളടക്കം 15 ഇന്‍ഡ്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചു; നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം; അവിടെ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്നുള്ള വീഡിയോ പുറത്തുവിട്ട് കപ്പല്‍ ജീവനക്കാര്‍

നേരത്തെ നാവികരെ ഉടന്‍ നൈജിരിയയ്ക്ക് കൈമാറില്ലെന്ന് അറിയിച്ച് തിരികെ മലാബോയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ നൈജിരിയയിലേക്ക് കൊണ്ടുപോകാന്‍ ലൂബയിലെത്തിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. 16 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഗിനിയില്‍ തടവിലാക്കിയിരിക്കുന്നത്. മൂന്നുമാസമായി ഇവര്‍ തടവില്‍ കഴിയുകയാണ്.

നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം ഇവരെ ഗിനി നാവികസേന കപ്പല്‍ വളഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത അവസ്ഥയില്‍ കിടന്നിരുന്ന ഇവര്‍ക്ക് കഴിഞ്ഞദിവസം ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തിയാണ് ഭക്ഷണവും വെള്ളവും നല്‍കിയത്. എന്നാല്‍ ഇവരെ കാണാന്‍ അനുവദിച്ചിരുന്നില്ല.

Keywords: Indian sailors detained in Guinea to be taken to Nigeria, Kochi, News, Trending, Ship, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia