Sailors | 'ആശുപത്രിയിലുള്ള നാവികര്‍ എത്താതെ യുദ്ധക്കപ്പലില്‍ കയറില്ല'; കുത്തിയിരുന്ന് ജീവനക്കാര്‍; ബന്ധുക്കള്‍ക്ക് ആശങ്ക വേണ്ടെന്നും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത ഇന്‍ഡ്യന്‍ നാവികരെ കുറ്റവിചാരണയ്ക്കായി നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തുടങ്ങി. എന്നാല്‍ യുദ്ധക്കപ്പലില്‍ കയറാന്‍ വിസമ്മതിച്ച നാവികര്‍ കുത്തിയിരിക്കുകയാണ്. ആശുപത്രിയിലുള്ള നാവികര്‍ എത്താതെ കപ്പലില്‍ കയറില്ലെന്ന നിലപാടിലാണ് അവര്‍.
Aster mims 04/11/2022

Sailors | 'ആശുപത്രിയിലുള്ള നാവികര്‍ എത്താതെ യുദ്ധക്കപ്പലില്‍ കയറില്ല'; കുത്തിയിരുന്ന് ജീവനക്കാര്‍; ബന്ധുക്കള്‍ക്ക് ആശങ്ക വേണ്ടെന്നും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

നിലവിലെ സാഹചര്യം വ്യക്തമാക്കി വിസ്മയയുടെ സഹോദരന്‍ വിജിതിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. തടവിലായ രണ്ടു മലയാളികള്‍ അടക്കം 15 ഇന്‍ഡ്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചിരുന്നു. യുദ്ധക്കപ്പലില്‍ ലൂബ തുറമുഖം വഴി ഇവരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. 16 ഇന്‍ഡ്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് തടവിലാക്കിയിരിക്കുന്നത്.

അതേസമയം, ഇന്‍ഡ്യന്‍ നാവികരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നൈജീരിയയിലേയും ഗിനിയിലേയും എംബസികള്‍ ശ്രമം തുടരുകയാണെന്നും നാവികര്‍ ഗിനി നാവികസേനയുടെ കസ്റ്റഡിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര ശ്രമങ്ങളോട് ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്ന് കാട്ടിയുള്ള വീഡിയോ മലയാളികള്‍ അടക്കമുള്ളവര്‍ പങ്കുവച്ചിരുന്നു. ഫോണ്‍ എല്ലാം നേരത്തെ പിടിച്ചുവച്ചിരുന്നുവെന്നും ഇനിയും ഏതു നിമിഷവും വീണ്ടും പിടിച്ചുവയ്ക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. കപ്പലിലുള്ള ശ്രീലങ്കന്‍ പൗരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞദിവസം നാവികരെ ഉടന്‍ നൈജിരിയയ്ക്ക് കൈമാറില്ലെന്ന് അറിയിച്ച് തിരികെ മലാബോയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ നൈജിരിയയിലേക്ക് കൊണ്ടുപോകാന്‍ ലൂബയിലെത്തിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. 16 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഗിനിയില്‍ തടവിലാക്കിയിരിക്കുന്നത്. മൂന്നുമാസമായി ഇവര്‍ തടവില്‍ കഴിയുകയാണ്.

നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം ഇവരെ ഗിനി നാവികസേന കപ്പല്‍ വളഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത അവസ്ഥയില്‍ കിടന്നിരുന്ന ഇവര്‍ക്ക് കഴിഞ്ഞദിവസം ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തിയാണ് ഭക്ഷണവും വെള്ളവും നല്‍കിയത്. എന്നാല്‍ ഇവരെ കാണാന്‍ അനുവദിച്ചിരുന്നില്ല.

Keywords:  Indian sailors denied to enter warship, Kochi, News, Ship, Hospital, Trending, V Muraleedaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia