SWISS-TOWER 24/07/2023

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി മാധ്യമ അവാര്‍ഡ് ഹംസ ആലുങ്ങലിന്

 


ADVERTISEMENT

തിരുവനന്തപുരം: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ് ഹംസ ആലുങ്ങലിന്. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ദൃശ്യമാധ്യമ അവാര്‍ഡിന് മലയാള മനോരമ ന്യൂസിലെ ബിനോയ് രാജന്‍ അര്‍ഹനായി.
2012 ഡിസംബര്‍ 25 മുതല്‍ 31വരെയായി സിറാജ് ദിനപത്രത്തില്‍ മാനസിക ആരോഗ്യ കേന്ദ്രങ്ങളല്ല, മനോരോഗ കേന്ദ്രങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരമ്പരക്കാണ് ഹംസ ആലുങ്ങല്‍ അവാര്‍ഡിന് അര്‍ഹനായത്. നേരത്തെ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമപുരസ്‌കാരത്തിന് ഈ ലേഖനം അര്‍ഹമായിരുന്നു.

പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി.ജെ ജോണ്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2012 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2013 ഒക്‌ടോബര്‍ 31വരെയുള്ള മലയാളം ഇംഗ്ലീഷ് പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെയും മാനസികാരോഗ്യസംബന്ധമായ വാര്‍ത്തകളും ഫീച്ചറുകളും ലേഖനങ്ങളുമായിരുന്നു പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്.

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി മാധ്യമ അവാര്‍ഡ് ഹംസ ആലുങ്ങലിന്
Hamza Alungal
ലോക മാനസികാരോഗ്യ ദിനമായ ഒക്‌ടോബര്‍ 10ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അവാര്‍ഡ് സമ്മാനിക്കും. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മനോരോഗ വിദഗ്ധനുമായ ഡോ. കെ പി ജയപ്രകാശന്‍, പ്രസിഡന്റ് ഡോ വി സതീഷ് (കോട്ടയം മെഡിക്കല്‍ കോളജ് സൈക്യാട്രിക് മേധാവി, വൈസ് പ്രസിഡന്റ് ഡോ. സി ആര്‍. രാധാകൃഷ്ണന്‍ (കോട്ടയം മെഡിക്കല്‍ കോളജ്), ട്രഷറര്‍ ഡോ. ഹാരിഷ് എം.ടി എന്നിവരാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.


Keywords: Award, Kerala, Manorama, Minister, V.S Shiva Kumar, Thiruvananthapuram, Malayalam, Dr.C.R.Radhakrishnan, Press, Siraj, News Paper, Sub Editor, Medical College, Hamza Alungal, Indian psychiatric society award for Hamza Alungal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia