സ്കൂൾ തുറക്കാനുള്ള സർകാർ തീരുമാനത്തെ പിന്തുണച്ച്‌ ഇൻഡ്യൻ മെഡികൽ അസോസിയേഷൻ; ക്ലാസുകൾക്ക് ഇടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണമെന്ന് നിർദേശം

 


തിരുവനന്തപുരം: (www.kvartha.com 23.09.2021) സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സർകാറിന്റെ തീരുമാനത്തിന് പൂർണ പിന്തുണയുമായി ഇൻഡ്യൻ മെഡികൽ അസോസിയേഷൻ. എന്നാൽ കൃത്യമായ മുന്നൊരുക്കങ്ങളോടു കൂടിയായിരിക്കണം സ്കൂളുകൾ തുറക്കേണ്ടതെന്ന് ഐ എം എ സർകാരിനോട് നിർദേശിച്ചു. സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരടക്കമുള്ള എല്ലാവരും നിർബന്ധമായും വാക്‌സിൻ എടുത്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും വാക്സീൻ എടുത്തവരാണെന്ന് ഉറപ്പാക്കണം.

ക്ലാസുകൾക്ക് ഇടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിച്ചിക്കനയമെന്നും അതേസമയം സ്കൂളുകളിൽ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും ഐ എം എ സർകാരിനോട് ആവശ്യപ്പെട്ടു. ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം സാമൂഹ്യ അകലത്തിൽ ഇരിക്കുന്ന സമ്പ്രദായം ഒരുക്കണം.

സ്കൂൾ തുറക്കാനുള്ള സർകാർ തീരുമാനത്തെ പിന്തുണച്ച്‌ ഇൻഡ്യൻ മെഡികൽ അസോസിയേഷൻ; ക്ലാസുകൾക്ക് ഇടയിലുള്ള ഇടവേളകൾ ശാസ്ത്രീയമായി ക്രമീകരിക്കണമെന്ന് നിർദേശം


കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ അനുവാദം ലഭിക്കുന്ന മാത്രയിൽ വാക്സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കുന്നതിന് ഇൻഡ്യൻ മെഡികൽ അസോസിയേഷൻ ഒരുക്കമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഐ എം എ ഭാരവാഹികൾ പറഞ്ഞു.

Keywords:  News, Thiruvananthapuram, Kerala, State, School, Chief Minister, Top-Headlines, Indian Medical Association, Indian Medical Association supports government decision to reopen school.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia