IMA | സങ്കര വൈദ്യം ചികിത്സാരംഗത്തെ തകര്‍ക്കുമെന്ന് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ ഭാരവാഹികള്‍
Jul 18, 2023, 21:27 IST
കണ്ണൂര്‍: (www.kvartha.com) അശാസ്ത്രീയവും യുക്തിരഹിതമായ ചികിത്സാരീതികളെ സമന്വയിപ്പിക്കുന്നത് ആരോഗ്യരംഗത്ത് സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA) അഭിപ്രായപ്പെട്ടു. ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണ- ഗവേഷണ- പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മോഡേണ്‍ മെഡിസിന്‍ പ്രവര്‍ത്തിക്കുന്നത്.
ലോകത്തെല്ലായിടത്തും ഈ ശാസ്ത്ര ശാഖ അഭൂതപൂര്‍വമായ വളര്‍ചയാണ് നടത്തുന്നത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ പുതിയ കണ്ടെത്തലുകള്‍ക്കും ശാസ്ത്രീയമായ വിശകലനങ്ങള്‍ക്കും കൂടുതല്‍ സമയവും അധ്വാനവും സമ്പത്തും ചിലവഴിക്കുന്നതിനുപകരം സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.
ഐ എം എ സംസ്ഥാന നേതാക്കള്‍ക്ക് കണ്ണൂരില്‍ നടത്തിയ സ്വീകരണം സംസ്ഥാന പ്രസിഡന്റ് ഡോ സുല്‍ഫി നൂഹു ഉദ്ഘാടനം ചെയ്തു. ഡോ ലളിത് സുന്ദരം, ഡോ കമറുദ്ദീന്‍, ഡോ അജിത, ഡോ വി സുരേഷ്, ഡോ രാജമോഹന്‍, ഡോ സുല്‍ഫികര്‍ അലി, ഡോ. എ കെ ജയചന്ദ്രന്‍, ഡോ. പികെ ഗംഗാധരന്‍, ഡോ. എം സി ജയറാം, ഡോ. സി നരേന്ദ്രന്‍, ഡോ. ആശാലത, ഡോ. ശാഹീദ, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. മുശ്താഖ്, ഡോ. ബാലകൃഷ്ണ പൊതുവാള്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോകത്തെല്ലായിടത്തും ഈ ശാസ്ത്ര ശാഖ അഭൂതപൂര്‍വമായ വളര്‍ചയാണ് നടത്തുന്നത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ പുതിയ കണ്ടെത്തലുകള്‍ക്കും ശാസ്ത്രീയമായ വിശകലനങ്ങള്‍ക്കും കൂടുതല്‍ സമയവും അധ്വാനവും സമ്പത്തും ചിലവഴിക്കുന്നതിനുപകരം സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.
Keywords: Indian Medical Association officials say that hybrid medicine will destroy the medical field, Kannur, News, Treatment, IMA, Modern Medicine, Inauguration, Leaders, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.