SWISS-TOWER 24/07/2023

Library Congress | ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസ് ബെംഗ്‌ളൂറില്‍ ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യയില്‍ ആദ്യമായി കണ്ണൂരില്‍ നടന്ന ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ രണ്ടാം എഡിഷന്‍, ബെംഗ്‌ളൂറില്‍ ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍, വി ശിവദാസന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.

കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം ഡോ. എല്‍ ഹനുമന്തയ്യ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാര്‍കിഹോളി മുഖ്യാതിഥി ആയിരിക്കും. മന്ത്രിമാരായ പ്രിയങ്ക ഖാര്‍ഗെ, സമീര്‍ അഹമ്മദ് ഖാന്‍, പബ്ലിക് ലൈബ്രറി ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ സതീഷ് കുമാര്‍ ഹൊസമണി, ഇ. ബസവരാജു, കെ ബി മഹാദേവപ്പ എന്നിവര്‍ പങ്കെടുക്കും.

ഡോ. എം സി സുധാകര്‍ (ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കര്‍ണാടക), പ്രൊഫ. പുരുഷോത്തമ ബിളിമലെ, (വിരമിച്ച പ്രൊഫസര്‍, ജെ എന്‍ യു), പ്രൊഫ. രമേഷ് (ലൈബ്രറി സയന്‍സ് വിഭാഗം, ബെംഗ്‌ളൂറു യൂനിവേഴ്‌സിറ്റി), സമ്പത് കുമാര്‍ ബി ടി (ലൈബ്രറി സയന്‍സ്, തുംകൂര്‍ യൂനിവേഴ്‌സിറ്റി), ഉമാ മഹാദേവന്‍ ഐ എ എസ്, പി വൈ രാജേന്ദ്ര കുമാര്‍ (മുന്‍ ഡയറക്ടര്‍ ജെനറല്‍, നാഷണല്‍ ലൈബ്രറി ഓഫ് ഇന്‍ഡ്യ), ഡോ. രഘു നന്ദന്‍ (ബെംഗ്‌ളൂറു യൂനിവേഴ്‌സിറ്റി ), ഡോ. രവീന്ദ്ര ബന്യാല്‍ (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് അസ്ട്രോഫിസിക്സ്), സന്തോഷ് ഹാനഗല്‍, (കന്നട ഡെവലപ്‌മെന്റ് അതോറിറ്റി), അരുണ്‍ ജോളദ കുഡ് ലിഗി (ഹംപി യൂനിവേഴ്‌സിറ്റി), പ്രൊഫ. ഖാലിദ് അനീസ് അന്‍സാരി (അസിം പ്രേംജി യൂനിവേഴ്‌സിറ്റി) തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിക്കും.

ഗൗരവ് സോമവംശി, ദിലീപ് നരസയ്യ, സി ജി ലക്ഷ്മിപതി ( ഹാറാണി ക്ലസ്റ്റര്‍ യൂനിവേഴ്‌സിറ്റി ), ഡോ. രാജശേഖര മഠപതി, കെ സി ശേഖര്‍ പ്രൊഫ സുമ പ്രിയദര്‍ശിനി, ചന്നങ്കെ ഗൗഡ, ഹരോഹള്ളി രവീന്ദ്ര, സുരേഷ് ജിങ്കെ, രാജശേഖര്‍ കോടി, കാടദേവരമഠ, ശ്രീധര അഘാലയ, കൃഷ്ണമൂര്‍ത്തി ബെളഗെരെ, പ്രൊഫ. എം ആര്‍ നാഗരാജു, ഡോ. പി വി കൊന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Library Congress | ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസ് ബെംഗ്‌ളൂറില്‍ ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കും

 

സമാപനസമ്മേളനം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക സ്‌കൂള്‍ വിദ്യാഭ്യാസ വകുപ് മന്ത്രി മധു ബംഗാരപ്പ അധ്യക്ഷനായിരിക്കും. കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി ശിവരാജ് തങ്കഡഗി പങ്കെടുക്കും.

ഇന്‍ഡ്യയില്‍ ലൈബ്രറികളുടെ വികാസം, ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ ലൈബ്രറിയുടെ പങ്ക്, ലൈബ്രറിയും പഞ്ചായതുകളും, പൊതുവിടം എന്ന നിലയില്‍ ലൈബ്രറികള്‍, ലൈബ്രറിയും പാര്‍ശ്വവത്കൃത ജനവിഭാഗവും, ലൈബ്രറികളും സാമൂഹ്യനീതിയും, സ്ത്രീ ശാക്തീകരണവും ലൈബ്രറികളും, ലൈബ്രറിയുടെ ഭാവി, ശാസ്ത്ര സാങ്കേതിക വിദ്യയും ലൈബ്രറികളും തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ ബെംഗ്‌ളൂറു ജ്ഞാനജ്യോതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലൈബ്രറി കോണ്‍ഗ്രസില്‍ പങ്കെടുക്കും.

Keywords: News, Kerala, Kerala-News, Kannur, Kannur-News, ILC, Indian Library Congress, Held, Bengaluru, February 10, 11, Kannur News, Inauguration, Karnataka Chief Minister, PWD Minister, V Sivadasan MP, Satish Jarkiholi, Siddaramaiah, Rajya Sabha Member, Dr. L Hanumanthaiah, Indian Library Congress will be held in Bengaluru on February 10 and 11.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia