Winner | ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസ് സംസ്ഥാനതല പ്രശ്നോത്തരി: കണ്ണൂരും കാസര്‍കോടും ജേതാക്കള്‍
Dec 30, 2022, 10:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രശ്നോത്തരി മത്സരത്തില്‍ കോളജ് വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയും സെകന്‍ഡറി വിഭാഗത്തില്‍ കാസര്‍കോടും ജേതാക്കളായി.
ഹയര്‍ സെകന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനുഗ്രഹ ജി നായര്‍ (രാജാസ് എച് എസ് എസ്, നീലേശ്വരം), സായന്ത് കെ (എച് എസ് എസ്, ചട്ടഞ്ചാല്‍) എന്നിവര്‍ ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച നന്ദന കെ എം (ജിഎച്എസ്എസ് മാത്തില്‍), ദ്രുപദ് കെ സി (കെ പി ആര് ജി എസ് എച് എസ് എസ്, കല്യാശ്ശേരി) എന്നിവര്‍ രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ശ്രീനാഥ് സുധീഷ് പി (ജി എം എച് എസ് എസ്, കലികക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസ്), ജസീം പി ഐ (ജി എം വി എച് എസ് എസ്, വേങ്ങര) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. പ്രശ്നോത്തരി മത്സരത്തിന് രാഘുനാഥന്‍ മൊറാഴ നേതൃത്വം നല്കി. ഹയര്‍ സെകന്‍ഡറി വിഭാഗം എന്‍എസ്എസ് കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീധരന് കൈതപ്രം, കണ്ണൂര്‍ സര്‍വകാലാശാല കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുജിത്, കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി പി നഫീസ ബേബി എന്നിവര്‍ സന്നിഹിതരായിരുന്നു. വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ജനുവരി മൂന്നിന് നടക്കുന്ന ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
Keywords: Indian Library Congress state-level Competition: Kannur and Kasaragod winners, Kannur, News, Winner, Students, University, Kerala.
കോളജ് വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച സഞ്ജിത് കെ ടി (എസ് എന്‍ കോളജ്, കണ്ണൂര്‍), അശ്വതി പി എ (ഗവ: ബ്രണ്ണന്‍ കോളജ്, കണ്ണൂര്‍) എന്നിവര്‍ ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച വിജിത് വിനോദ്, മുഹമ്മദ് മിസ്ഹാബ് (ഇരുവരും ഗവ: കോളജ്, കാസര്‍കോട്) എന്നിവര്‍ രണ്ടാം സ്ഥാനവും കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ദില്‍ന രാജു, ജെറിന് ജോസ് (ഇരുവരും എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശ്ശേരി) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹയര്‍ സെകന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനുഗ്രഹ ജി നായര്‍ (രാജാസ് എച് എസ് എസ്, നീലേശ്വരം), സായന്ത് കെ (എച് എസ് എസ്, ചട്ടഞ്ചാല്‍) എന്നിവര്‍ ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച നന്ദന കെ എം (ജിഎച്എസ്എസ് മാത്തില്‍), ദ്രുപദ് കെ സി (കെ പി ആര് ജി എസ് എച് എസ് എസ്, കല്യാശ്ശേരി) എന്നിവര്‍ രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ശ്രീനാഥ് സുധീഷ് പി (ജി എം എച് എസ് എസ്, കലികക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസ്), ജസീം പി ഐ (ജി എം വി എച് എസ് എസ്, വേങ്ങര) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. പ്രശ്നോത്തരി മത്സരത്തിന് രാഘുനാഥന്‍ മൊറാഴ നേതൃത്വം നല്കി. ഹയര്‍ സെകന്‍ഡറി വിഭാഗം എന്‍എസ്എസ് കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീധരന് കൈതപ്രം, കണ്ണൂര്‍ സര്‍വകാലാശാല കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുജിത്, കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി പി നഫീസ ബേബി എന്നിവര്‍ സന്നിഹിതരായിരുന്നു. വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ജനുവരി മൂന്നിന് നടക്കുന്ന ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
Keywords: Indian Library Congress state-level Competition: Kannur and Kasaragod winners, Kannur, News, Winner, Students, University, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.