Minister | ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡയബറ്റിസിന് ഗവേഷണത്തില്‍ വലിയ പങ്ക് വഹിക്കാനാകും; കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജീവിതശൈലീ രോഗങ്ങളെന്ന് മന്ത്രി വീണാ ജോര്‍ജ്
Nov 14, 2023, 17:20 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡയബറ്റീസിന് ഗവേഷണത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റിയൂടില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രോഗാതുരത കുറയ്ക്കുന്നതിന് ആവശ്യമായ ഗവേഷണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡയബറ്റീസില്‍ ലോക പ്രമേഹദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജീവിതശൈലീ രോഗങ്ങള്‍. സംസ്ഥാനത്തെ സംബന്ധിച്ച് സാമൂഹിക, വിദ്യാഭ്യാസ മുന്നേറ്റങ്ങളിലൂടെ നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനായി ആര്‍ദ്രം ആരോഗ്യം കാംപയ് ന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു.
പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയുള്ളവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി വരുന്നു. ഇതുവരെ ആകെ 1.49 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ നിലവില്‍ രക്താതിമര്‍ദമുള്ള 16.21 ലക്ഷം പേരുടേയും പ്രമേഹമുള്ള 13.12 ലക്ഷം പേരുടേയും ഇതു രണ്ടുമുള്ള 6.15 ലക്ഷം പേരുടേയും വിവരങ്ങള്‍ ശേഖരിച്ച് പരിശോധനകളും തുടര്‍ ചികിത്സയും ഉറപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
രോഗതുരത കുറയ്ക്കുക വളരെ പ്രധാനമാണ്. രോഗമുണ്ടെങ്കില്‍ രോഗ തീവ്രത വര്‍ധിക്കാതെ നോക്കാന്‍ കൃത്യമായി മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. രോഗം വരാതെ നോക്കുകയും പ്രധാനമാണ്. വ്യായാമം, പ്രതിരോധം, ചികിത്സ എന്നിവ പ്രധാനമാണ്. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കാന്‍ ആരോഗ്യ വകുപ്പ് ഒട്ടനേകം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതായും മന്ത്രി വ്യക്തമാക്കി.
കൗണ്‍സിലര്‍മാരായ ഡിആര്‍ അനില്‍, സുരേഷ്, മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഡോ. ലിനറ്റ് മോറിസ്, ആരോഗ്യ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ഡോ ബിപിന്‍ ഗോപാല്‍, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡയബറ്റീസ് ഡയറക്ടര്‍, ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ ഡോ ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Indian Institute of Diabetes can play a major role in research says Minister Veena George, Thiruvananthapuram, News, Indian Institute of Diabetes, Research, Health, Health Minister, Veena George, Patient, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.