Prannoy | 'സര്‍കാരും അസോസിയേഷനും അവഗണിക്കുന്നു';ബാഡ്മിന്റന്‍ താരം എച് എസ് പ്രണോയ് കേരളം വിട്ട് തമിഴ് നാട്ടിലേക്ക്
Oct 8, 2023, 13:02 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) സര്‍കാരിന്റെയും അസോസിയേഷന്റെയും കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ബാഡ്മിന്റന്‍ താരം എച് എസ് പ്രണോയ് കേരളം വിട്ട് തമിഴ് നാട്ടിലേക്ക്. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിലെ ചരിത്ര മെഡല്‍നേട്ടത്തിനു പിന്നാലെയാണ് ഇന്‍ഡ്യയുടെ അഭിമാനതാരം തമിഴ് നാട്ടിലേക്ക് ചേക്കേറുന്ന വിവരം പ്രഖ്യാപിച്ചത്.
ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ വെങ്കലം നേടിയ 31 കാരനായ പ്രണോയ് ഈയിനത്തിലെ ഒരു മെഡലിനായുള്ള ഇന്‍ഡ്യയുടെ 41 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമാക്കിയത്. പുരുഷ ടീം ഇനത്തില്‍ വെള്ളി നേടിയ ഇന്‍ഡ്യന്‍ ടീമിലും പ്രണോയ് അംഗമായിരുന്നു.
ഓഗസ്റ്റില്‍ നടന്ന ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപില്‍ മെഡല്‍ നേടിയിട്ടും സംസ്ഥാന സര്‍കാരില്‍ നിന്നോ ബാഡ്മിന്റന്‍ അസോസിയേഷനില്‍ നിന്നോ ഒരു ഫോണ്‍കോള്‍ പോലുമുണ്ടായില്ല. കഴിഞ്ഞവര്‍ഷം തോമസ് കപിലെ ചരിത്ര വിജയത്തിനുശേഷം കേരള ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ലെന്നും തിരുവനന്തപുരം സ്വദേശിയായ പ്രണോയി പറയുന്നു.

ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലുമായി മലയാളത്തിന്റെ യശസ്സുയര്‍ത്തിയിട്ടും കേരള കായിക വകുപ്പ് കണ്ട ഭാവം നടിക്കുന്നില്ല, ഇത്തരത്തില്‍ താന്‍ നേരിട്ട അവഗണനയുടെ പട്ടിക തന്നെ പ്രണോയി തുറന്നുകാട്ടുന്നു.
സ്വന്തം നാടിനുവേണ്ടി മത്സരിക്കുന്നതിലെ അഭിമാനംകൊണ്ടാണ് പിന്തുണയില്ലാതിരുന്നിട്ടും ഇതുവരെ പിടിച്ചുനിന്നതെന്ന് പ്രണോയി പറയുന്നു. പക്ഷേ, അവഗണന സഹിക്കാന്‍ കഴിയാതായെന്ന് ഇന്‍ഡ്യന്‍ ബാഡ്മിന്റനില്‍ നിലവിലെ ഒന്നാം നമ്പര്‍ താരമായ പ്രണോയ് പറയുന്നു.
ദേശീയ മത്സരങ്ങളില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിക്കാന്‍ കേരള ബാഡ്മിന്റന്‍ അസോസിയേഷനില്‍നിന്നു പ്രണോയിക്ക് എന്‍ഒസി ലഭിച്ചിട്ടുണ്ട്. പരുക്കുമൂലം ഈ വര്‍ഷത്തെ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. അടുത്ത ദേശീയ ചാംപ്യന്‍ഷിപ് മുതല്‍ തമിഴ് നാടിന്റെ ജഴ്‌സിയണിയും.

Keywords: Indian Badminton Champion H S Prannoy to Shift Base from Kerala to Tamil Nadu, Thiruvananthapuram, News, H S Prannoy, Indian Badminton Champion, Injury, Compensation, NOC, Declaration, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.