PU Chitra Weds | കായിക താരം പി യു ചിത്ര വിവാഹിതയാകുന്നു; പൊലീസ് ഉദ്യോഗസ്ഥന്‍ ഷൈജുവുമായുള്ള കല്യാണ നിശ്ചയം കഴിഞ്ഞു
Sep 13, 2022, 16:32 IST
പാലക്കാട്: (www.kvartha.com) മലയാളി വനിതാ കായിക താരം പി യു ചിത്ര വിവാഹിതയാകുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ ഷൈജുവാണ് വരന്‍. നെന്മാറ സ്വദേശിയാണ് ഷൈജു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തി.
ഇന്‍ഡ്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ ചിത്ര പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയാണ്.
ഇന്‍ഡ്യയ്ക്കായി 2016 സൗത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാംപ്യന്‍ഷിപിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന- ദേശീയ സ്‌കൂള്‍ മീറ്റുകളുടേയും താരമായിരുന്നു ചിത്ര.
You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.