SWISS-TOWER 24/07/2023

Rain | ഇന്‍ഡ്യയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടക്കേണ്ട ലോക കപ്പ് സന്നാഹ മത്സരം മഴ മൂലം വൈകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ഇന്‍ഡ്യയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ ചൊവ്വാഴ്ച നടക്കേണ്ട ലോക കപ്പ് സന്നാഹ മത്സരം മഴ മൂലം വൈകുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍, രണ്ടു മണിക്കായിരുന്നു കളി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴമൂലം ഇതുവരെ ടോസിടാന്‍ പോലും കഴിഞ്ഞിട്ടില്ല.

Rain | ഇന്‍ഡ്യയും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടക്കേണ്ട ലോക കപ്പ് സന്നാഹ മത്സരം മഴ മൂലം വൈകുന്നു

ഇംഗ്ലന്‍ഡിനെതിരെ ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ലോക കപ്പിനായി തയാറെടുക്കുന്ന ടീമിന് അവസാനവട്ട വിലയിരുത്തലുകള്‍ നടത്താനുള്ള അവസരമായാണ് സന്നാഹ മത്സരങ്ങള്‍ നടത്തുന്നത്.

അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ സന്നാഹ മത്സരം കളിച്ചെങ്കിലും കളി പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന നിരാശയിലാണ് നെതര്‍ലാന്‍ഡ്‌സ്. മറുപടി ഇന്നിങ്‌സില്‍ 14.2 ഓവര്‍ മാത്രമേ അവര്‍ക്ക് ബാറ്റു ചെയ്യാനായുള്ളൂ. ഓവറുകള്‍ വെട്ടിക്കുറച്ചാലും ചൊവ്വാഴ്ചത്തെ മത്സരം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

Keywords:  India vs Netherlands World Cup 2023 warm-up match: Rain stops but covers still on, Thiruvananthapuram, News, Rain, Tose, India vs Netherlands World Cup, Cricket, Players, Warm-Up Match, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia