രാജ്യസഭ എന്നാണ് നിലവില്‍വന്നത്? അംഗസംഖ്യ എത്ര? മത്സരിക്കാനുള്ള യോഗ്യത എന്ത്?
Mar 29, 2022, 12:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 29.03.2022) അടുത്ത ഞായറാഴ്ച ഇന്‍ഡ്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ ദിവസങ്ങളിലൊന്നാണ്. കാരണം രാജ്യസഭ നിലവില്‍ വന്നിട്ട് അന്നേക്ക് ഏഴ് പതിറ്റാണ്ട് തികയുകയാണ്. കൗന്‍സില്‍ ഓഫ് സ്റ്റേറ്റ്സ് എന്ന പേരില്‍ 1952 ഏപ്രില്‍ മൂന്നിനാണ് രാജ്യസഭ നിലവില്‍വന്നത്. അതിന്റെ ഹിന്ദി പരിഭാഷയായ 'രാജ്യസഭ' എന്ന പേര് 1952 മെയ് 13ന് ഇട്ടു.
ആദ്യത്തെ രാജ്യസഭാ അധ്യക്ഷന്‍ ഡോ. എസ് രാധാകൃഷ്ണനായിരുന്നു. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂടി ചെയര്‍മാനും. ഉപരാഷ്ട്രപതി ചെയര്‍മാനും അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകും.
250 അംഗങ്ങളാണ് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ. നിലവില്‍ 245 അംഗങ്ങളാണുള്ളത്. ഇവരില്‍ 233 പേരെ അതത് സംസ്ഥാനങ്ങളിലെ നിയമസഭാ സാമാജികര്‍ തെരഞ്ഞെടുക്കുകയും 12(രണ്ട് ആംഗ്ലോ ഇന്‍ഡ്യന്‍സ്) പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ശാസ്ത്രം, കല, സാഹിത്യം, കായികം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് നാമനിര്‍ദേശം ചെയ്യുക.
30 വയസ് തികഞ്ഞ ഏതൊരു ഇന്‍ഡ്യന്‍ പൗരനും രാജ്യസഭയിലേക്ക് മത്സരിക്കാം. വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാന്‍ 25 വയസ് തികഞ്ഞാല്‍ മതി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.