Helicopter | ഇന്‍ഡ്യന്‍ നാവിക സേനക്ക് കരുത്തേകാന്‍ അമേരികയില്‍നിന്ന് എംഎച് 60 റോമിയോ സീഹോക് ഹെലികോപ്ടറുകള്‍; കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാനത്ത് കമീഷന് ചെയ്യും
                                                 Mar 6, 2024, 11:16 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കൊച്ചി: (KVARTHA) ഇന്‍ഡ്യന്‍ നാവിക സേനക്ക് കരുത്തേകാന്‍ അമേരികയില്‍നിന്ന് എംഎച് 60 റോമിയോ സീഹോക് ഹെലികോപ്ടറുകള്‍ എത്തുന്നു. എംഎച് 60 ആര് ഹെലികോപ്ടറുകള്‍ ഇന്‍ഡ്യന്‍ നേവല്‍ എയര്‍ സ്ക്വാഡ്രണ്‍ 334 (ഐഎന്‍എഎസ്) എന്നാണ് അറിയപ്പെടുക. കടലിനടിയില്‍ മറഞ്ഞിരിക്കുന്ന അന്തര്‍വാഹിനികളെ വരെ കണ്ടെത്താന്‍ ശേഷിയുള്ളവയാണ് റോമിയോ ഹെലികോപ്ടറുകള്‍. 
 
24 എണ്ണം വാങ്ങിയതില്‍ ആദ്യഘട്ടത്തില്‍ ആറെണ്ണമാണ് എത്തിയത്. വൈകുന്നേരം 4.30ന് കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാന് ആറ് ഹെലികോപ്ടറുകള്‍ കമീഷന് ചെയ്യും. ഐഎന്‍എസ് ഗരുഡയിലെ ഹാങ്ങര്‍ 550ല്‍ നടക്കുന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആര് ഹരികുമാറാണ് മുഖ്യാതിഥി. 
 
 
  
  
  
 
  
 
                                        24 എണ്ണം വാങ്ങിയതില്‍ ആദ്യഘട്ടത്തില്‍ ആറെണ്ണമാണ് എത്തിയത്. വൈകുന്നേരം 4.30ന് കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാന് ആറ് ഹെലികോപ്ടറുകള്‍ കമീഷന് ചെയ്യും. ഐഎന്‍എസ് ഗരുഡയിലെ ഹാങ്ങര്‍ 550ല്‍ നടക്കുന്ന ചടങ്ങില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ആര് ഹരികുമാറാണ് മുഖ്യാതിഥി.
   ശത്രു കപ്പലുകളെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഹെലികോപ്ടറിലുണ്ട്. അതിനാല്‍ സമുദ്രത്തില്‍ ഇന്‍ഡ്യയുടെ പ്രതിരോധത്തിന് റോമിയോ സീഹോക് കരുത്താകും. ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ചൈനയടക്കമുള്ള രാജ്യങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ നാവിക സേനയ്ക്ക് കരുത്താണ് പുതിയ ഹെലികോപ്ടറുകള്‍. തിരച്ചില്‍, രക്ഷാദൗത്യം, മെഡികല്‍ എമര്‍ജന്‍സി എന്നിവക്കും ഉപയോഗിക്കാമെന്നതാണ് നേട്ടം. 
  
 
  
Keywords: News, Kerala, Kerala-News, Kochi-News, Romeo mh-60r, Helicopter, Indian Navy, Commission, India, Boosts, Maritime, Security, MH-60R, Seahawks, India boosts maritime security with MH-60R ‘Seahawks’ commissioning.
 
Keywords: News, Kerala, Kerala-News, Kochi-News, Romeo mh-60r, Helicopter, Indian Navy, Commission, India, Boosts, Maritime, Security, MH-60R, Seahawks, India boosts maritime security with MH-60R ‘Seahawks’ commissioning.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
