മതേതരത്വത്തിന് പോറലേറ്റാല്‍ ഭാരതം ഭാരതമല്ലാതായിത്തീരും: മുഖ്യമന്ത്രി
Aug 15, 2015, 11:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.08.2015) മതേതരത്വത്തിന് പോറലേറ്റാല്‍ ഭാരതം ഭാരതമല്ലാതായിത്തീരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 69-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഭാരതം അഭിമാനപൂര്‍വം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ സന്തോഷവും അഭിമാനവും എന്നും നിലനിറുത്തുക എന്നതാണ് ഓരോ ഭാരതീയരുടേയും കടമ എന്ന് പറയുകയുണ്ടായി. നമ്മള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നേടി തരുവാന്‍ ആത്മ ത്യാഗം ചെയ്ത, എല്ലാം ത്യജിച്ച് പ്രവര്‍ത്തിച്ച സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലിയായിരിക്കും അതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതേതരത്വത്തിന് ഒരു പോറലേറ്റാല്‍ ഭാരതം ഭാരതമല്ലാതായി തീരും. നമ്മുടെ രാജ്യത്തിനു മതേതരത്വം മനുഷ്യന് പ്രാണവായു പോലെയാണ്. മതേതരത്വവും ഭാരതത്തിന്റെ അഖണ്ഡതയും കാത്തു സൂക്ഷിക്കുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിജ്ഞ ചെയ്യാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപുലമായ പരിപാടികളോടെയാണ് കേരളത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെ സ്വാതന്ത്ര്യദിന പരേഡും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ചടങ്ങില്‍ പോലീസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ഗവര്‍ണറും മന്ത്രിമാരും മറ്റ് എംഎല്‍എമാരും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം. മാണി ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍, പരേഡില്‍ മികച്ച പ്രകടനം കാഴ്ച വച്ച പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു.
തൃശൂരില്‍ സി.എന്‍. ബാലകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് പരേഡ് പരിശോധിച്ച മന്ത്രി വിവിധ സേനാംഗങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ മന്ത്രി കെ.സി. ജോസഫാണ് പതാക ഉയര്‍ത്തിയത്.
ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് ദേശീയപതാക ഉയര്‍ത്തിയത്. തുടര്‍ന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയപതാകയെ സല്യൂട്ട് ചെയ്തു. ദിനാഘോഷം വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.
Also Read:
നിയന്ത്രണംവിട്ട് ബസ് റോഡരികിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി
Keywords: Independence Day celebrated in Kerala, Chief Minister, Oommen Chandy, Ministers, MLA, Police, Kottayam, Kannur, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.