Allegation | പഞ്ചായത് പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും മുൻ പഞ്ചായത് പ്രസിഡന്റിന്റെ വക അസഭ്യവർഷമെന്ന് ആരോപണം
Jan 20, 2023, 13:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) നിലവിലെ പഞ്ചായത് പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും മുൻ പഞ്ചായത് പ്രസിഡന്റിന്റെ വക അസഭ്യവർഷമെന്ന് ആരോപണം. ഡീൻ കുര്യാക്കോസ് എംപി നയിച്ച സമരയാത്രയുടെ സമാപന സമ്മേളന നഗറിൽ പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. മുൻ പഞ്ചായത് പ്രസിഡന്റും, എംപിയുടെ ഉറ്റ അനുയായിയുമായ ടോമി പ്ലാവുവച്ചതിലാണ് ഡിസിസി പ്രസിഡന്റിനെതിരെയും കോൺഗ്രസ് അംഗമായ വനിത പഞ്ചായത് പ്രസിഡന്റിനെതിരെയും അസഭ്യവർഷം നടത്തിയതെന്നാണ് ആരോപണം.
ഇത് ചോദ്യം ചെയ്ത മണ്ഡലം ഭാരവാഹിയുമായി തർക്കം നടക്കുന്നതിനിടയിൽ സമ്മേളന വേദിക്കരികിൽ പഞ്ചായത് പ്രസിഡന്റ് എത്തിയതോടെ സ്ഥലം പൂരപറമ്പിന് സമാനമാവുകയായിരുന്നുവെന്നാണ് പറയുന്നത്. പിന്നീട് എംപി എത്തിയാണ് ടോമിയെ അനുനയിപ്പിച്ചത്. ബഫർസോൺ വിഷയത്തിലടക്കം വിവിധ വിഷയങ്ങളിലുള്ള സർകാർ നിലപാടുകളിൽ പ്രതിഷേധിച്ച് 13 നാണ് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ കുമളിയിൽ നിന്ന് സമര യാത്ര ആരംഭിച്ചത്. യാത്രയുടെ മൂന്നാം ദിനം നെടുങ്കണ്ടത്ത് നിന്നും ആരംഭിച്ച് കരുണാപുരം പഞ്ചായത് ആസ്ഥാനമായ കൂട്ടാറിലാണ് സമാപിച്ചത്.
സമാപന സമ്മേളനത്തിനുശേഷം എംപിയും പഞ്ചായത് പ്രസിഡന്റും പ്രാദേശിക നേതാക്കളും ചേർന്ന് വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതിനിടയിൽ എത്തിയ ടോമി പ്ലാവുവച്ചതിൽ ഡിസിസി പ്രസിഡന്റിനെതിരെയും കോൺഗ്രസ് അംഗമായ വനിതാ പഞ്ചായത് പ്രസിഡന്റിനെതിരെയും അസഭ്യവർഷം നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.
അടുത്തിടെ കരുണാപുരം പഞ്ചായതിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ദയനീയമായി പരാജയപ്പെട്ടിരുന്നു. പരാജയത്തിന് ഇടയാക്കിയത് മേഖലയിലെ ചില കോൺഗ്രസ് നേതാക്കൾ അട്ടിമറി നടത്തിയത് മൂലമാണെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മണ്ഡലം കമിറ്റി നേതൃതത്തിന് റിപോർട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസിസി പ്രത്യേക അന്വേഷണ കമീഷനെ നിയോഗിച്ചിട്ടുണ്ട്. തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മണ്ഡലം പ്രസിഡന്റ് രാജിവച്ചതിനെ തുടർന്ന് പുതിയ പ്രസിഡന്റേയും പ്രഖ്യാപിച്ചിരുന്നു. മണ്ഡലം പ്രസിഡന്റ് സ്ഥാനം മോഹിച്ചിരുന്ന ടോമിക്ക് നൽകാൻ പ്രാദേശികത്വം തയ്യാറായില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് ഒരുവിഭാഗം നേതാക്കൾ പറയുന്നു.
ഇതിന് പിന്നിൽ പഞ്ചായത് പ്രസിഡന്റിന്റെ ഇടപെടൽ മൂലമാണെന്നുള്ള ധാരണയും അസഭ്യവർഷത്തിന് കാരണമായതായി സൂചനയുണ്ട്. നേതാക്കൾ തമ്മിൽ വാഗ്വാദം നടക്കുന്ന സമയം കോൺഗ്രസിന്റെ ജില്ലാ, ബ്ലോക്, മണ്ഡലം നേതാക്കളും ഏതാനും പ്രവർത്തകരും സ്ഥലത്ത് ഉണ്ടായിരുന്നു. അതേസമയം വിഷയത്തിൽ രമ്യമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മേഖലയിൽ നിന്നുള്ള ഉന്നത നേതാക്കൾ.
Keywords: News,Kerala,State,Idukki,Congress,Politics,President,DCC,Top-Headlines,Latest-News, Indecency allegation in Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

