മനുഷ്യാവകാശ കമ്മിഷനു ലഭിക്കുന്ന പരാതികളില്‍ വര്‍ധനയെന്ന് റിപോർട്ട്
Dec 10, 2012, 22:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: ജില്ലയില്‍ മനുഷ്യാവകാശ കമ്മീഷനു ലഭിക്കുന്ന പരാതികളില്‍ വര്‍ധനയെന്ന് റിപോർട്ട്. സംസ്ഥാനതലത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഈ വര്‍ഷം ലഭിച്ച 7,000 ത്തോളം പരാതികളില്‍ ആയിരത്തോളം പരാതികളാണ് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷങ്ങളിലെ പരാതികളെ അപേക്ഷിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചതും തീര്‍പ്പു കല്‍പ്പിച്ചതും ഈ വര്‍ഷമാണ്.
ജസ്റ്റീസ് ആര്‍.നടരാജന്‍ ചുമതല വഹിക്കുന്ന നാലു ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതും ആലപ്പുഴ ജില്ലയില്‍ നിന്നാണ്. ജസ്റ്റീസ് ആര്‍. നടരാജന്‍ ചുമതല ഏറ്റെടുത്തതിനുശേഷം നാലു ജില്ലകളിലായി പത്ത് വര്‍ഷത്തോളം കെട്ടിക്കിടന്ന 9,000 പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. പൊലീസുകാര്‍ കള്ളക്കേസെടുക്കുക, അന്യായമായി കസ്റ്റഡിയിലെടുത്ത് ദ്രോഹിക്കുക, തുടങ്ങി നിരവധി പരാതികളാണ് കമ്മിഷനു മുന്നില്‍ കൂടുതലായി എത്തിയിട്ടുള്ളത്. 50 ഓളം പരാതികളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്മിഷനംഗം ജസ്റ്റീസ് ആര്‍. നടരാജന്‍ ആഭ്യന്തര സെക്രട്ടറി, ഡി ജി പി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Keywords: Alappuzha, District, Complaints, Report, Increase, Year, Police, Kerala Vartha, Malayalam Vartha, Malayalam News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.