ഇന്‍കം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍

 


കണ്ണൂര്‍: (www.kvartha.com 12.02.2020) ഇന്‍കം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഈ മാസം 14, 15 തീയതികളില്‍ കണ്ണൂരില്‍ നടക്കും. ജവര്‍ഹലാല്‍ നെഹ്രു ലൈബ്രറി ഹാളില്‍ 14ന് രാവിലെ പത്തുമണിക്ക് കെ.കെ രാഗേഷ് എം പി ഉദ്ഘാടനം ചെയ്യും. എം. ബിനൂപിന്റെ അധ്യക്ഷതയില്‍ കെ.സുധാകരന്‍ എം.പി മുഖ്യാതിഥിയാകും. കോര്‍പറേഷന്‍ മേയര്‍ സുമാബാലകൃഷ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, സി.രവീന്ദ്രന്‍ ബി.നായര്‍, ഒ.ജെ മൈക്കിള്‍, പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഇന്‍കം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍

വൈകിട്ട് ആറരയ്ക്ക് ലാസ്യ കലാക്ഷേത്ര പിലാത്തറ അവതരിപ്പിക്കുന്ന പുലിജന്‍മം ഒരു പുരാവൃത്തം നൃത്തസംഗീത കലാവിരുന്ന് അരങ്ങേറും.  പ്രതിനിധിസമ്മേളനം, സംഘടനാ അവലോകന ചര്‍ച്ച എന്നിവയ്ക്കു ശേഷം സമ്മേളനം ശനിയാഴ്ച വൈകുന്നേരം ആറിന് സമാപിക്കും. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നുമാരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Keywords:  Kannur, Kerala, News, Tax&Savings, Conference, Income tax employees Federation state conference in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia