Investigation | ട്രെയിനിൽ പെരുമ്പാമ്പുകളെ കടത്തിയ സംഭവം: വനം വകുപ്പ് അന്വേഷണമാരംഭിച്ചു
Sep 30, 2022, 15:31 IST
കണ്ണൂർ: (www.kvartha.com) ട്രെയിനിൽ പെരുമ്പാമ്പുകളെ കടത്തിയ കരാർ ജീവനക്കാരൻ റിമാൻഡിൽ. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി എക്സ്പ്രസിൽ പ്ലാസ്റ്റിക് ബാഗിലാണ് നാല് പെരുമ്പാമ്പുകളെ കടത്തിയത്. സംഭവത്തിൽ എ ടൂ കോച് ബെഡ് റോൾ കരാർ ജീവനക്കാരൻ കമൽ കാന്ത് ശർമയെ (40 ) യെയാണ് റെയിൽവെ സുരക്ഷാ സേന പിടികൂടിയത്.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാമ്പുകളെ വാങ്ങാനെത്തിയ ആളും പിടിയിലായിട്ടുണ്ട്. പാമ്പുകൾക്ക് മൂന്ന് ലക്ഷം വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആൾ പറയുന്നത്. ഇയാളെയും പാമ്പുകളെയും കോഴിക്കോട് ആർപിഎഫ് ഇൻസ്പെക്ടർക്ക് കൈമാറിയിട്ടുണ്ട്. ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ എ ടു കോചിൽ നിന്ന് പുറത്തുവന്ന കമൽ കാന്ത് ശർമ്മ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറുകയും ഇതു ട്രയിനിലെ എസ്കോർടിങ് എഎസ്ഐയും സംഘവും ശ്രദ്ധിക്കുന്നതു കണ്ടതോടെ വാങ്ങാൻ വന്നയാൾ മുങ്ങുകയും ചെയ്‌തെന്നാണ് പറയുന്നത്.
സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത്. വസായി റോഡ് സ്‌റ്റേഷനിൽ നിന്ന് ഒരാൾ അർബുദ ചികിത്സയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഏൽപിച്ചതാണെന്നും വാങ്ങാൻ കണ്ണൂർ സ്‌റ്റേഷനിൽ എത്തുമെന്നാണ് പറഞ്ഞതെന്നും കമൽ കാന്ത് ശർമ്മ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ആർപിഎഫിന്റെ നിർദേശപ്രകാരം പൊലീസിനെ കണ്ട് മുങ്ങിയ വാങ്ങാൻ വന്നയാളെ ഫോണിൽ വിളിച്ചു കോഴിക്കോട് വന്നാൽ സാധനം തരാമെന്ന് പറഞ്ഞ് വിളിപ്പിച്ച് ഇയാളെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. അത്യപൂർവ ഇനത്തിൽ പെട്ട പെരുമ്പാമ്പിന്റെ ഉറവിടം എവിടെയാണെന്ന കാര്യമാണ് വനം വകുപ്പ് അന്വേഷിക്കുന്നത്.

Keywords: Incident of pythons smuggled in train: Forest department started investigation, Kannur,Kerala,News,Top-Headlines,Snake,Train,Smuggling,Investigates,Railway station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.