Minister seeks report | നാലംഗ കുടുംബത്തെ പുറത്താക്കി വീട് ജപ്തി നടപടികൾ; വിവാദമായതോടെ റിപോർട് തേടി സഹകരണ മന്ത്രി വിഎൻ വാസവൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) കൂത്തുപറമ്പിൽ കേരളബാങ്കിന്റെ ജപ്തി നടപടി കാരണം ഒരു കുടുംബം പെരുവഴിയിലായ സംഭവം വിവാദമായതിനെ തുടർന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ ഇടപ്പെട്ടു. സംഭവത്തിൽ കണ്ണൂർ സഹകരണ രജിസ്ട്രാറോട് മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്. കേരള ബാങ്ക് കൂത്തുപറമ്പ് ഏരിയാ മാനജർ റിപോർട് നൽകിയാലുടൻ മന്ത്രിയെ ഈ കാര്യത്തിലുള്ള വിവരമറിയിക്കും.
  
Minister seeks report | നാലംഗ കുടുംബത്തെ പുറത്താക്കി വീട് ജപ്തി നടപടികൾ; വിവാദമായതോടെ റിപോർട് തേടി സഹകരണ മന്ത്രി വിഎൻ വാസവൻ

ഇതിനിടെയിൽ വിഷയത്തിൽ ഇടപ്പെട്ട കെപി.മോഹനൻ എംഎൽഎയുമായുള്ള ചർചയുടെ ഭാഗമായി ജപ്തി നടപടികൾ താൽകാലികമായി നിർത്തിവയ്ക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങൾ കോടതി മുഖേനെയായതിനാൽ ഈ കാര്യത്തിൽ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് കേരളാ ബാങ്ക് അധികൃതരുടെ നിലപാട്.

കേരള ബാങ്ക് കുത്തുപറമ്പ് ബ്രാഞ്ച് വീടും സ്ഥലവും ജപ്തി ചെയ്തതിനെ തുടർന്ന് പുറക്കളത്തെ സുഹ്റയും കുടുംബവും വീട്ട് വരാന്തയിലാണ് ഇപ്പോൾ കഴിയുന്നത്. കേരളാ ബാങ്ക് ജപ്തി നടപടി അറിയിച്ച് നൽകിയ നോടീസിൽ ഈ മാസം 15 വരെ ബാങ്ക് സുഹറക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ കാലാവധി തികയും മുമ്പാണ് കേരള ബാങ്ക് ഉദ്യോഗസ്ഥർ സുഹ്റയുടെ വീടും സ്ഥലവും ജപ്തി ചെയ്തത്. ഇതോടെയാണ് സുഹ്റയും കുടുംബവും പെരുവഴിയിലായത്.

2012 ലാണ് ഭവന നിർമാണത്തിനായി ഇവർ സംസ്ഥാന സർവീസ് ബാങ്ക് തെക്കീബസാർ ശാഖയിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്. ആദ്യ എട്ട് മാസം കൃത്യമായി അടച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിനിടെ മകളുടെ മരണവും ഇവരെ മാനസീകമായി തളർത്തി. ഇതിനിടെയാണ് ചൊവ്വാഴ്ച ബാങ്ക് അധികൃതർ മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്തത്. വീട്ടുകാരെ പുറത്തിറക്കി വാതിലടച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. വായ്പാ കാലാവധി അവസാനിക്കാൻ രണ്ടര വർഷം ഇനിയും ബാക്കി നിൽക്കെ പണം അടക്കാൻ സമയം നൽകണമെന്നാണ് സുഹറയുടെ ആവശ്യം.

ഇത്ര സമയം സുഹറയും കുടുംബവും ബാങ്കുമായി സഹകരിക്കാത്തതിനാൽ കോടതി ഉത്തരവ് പ്രകാരമാണ് ജപ്തി നടപടിയെന്നും ഒറ്റതവണ തീർപ്പാക്കൽ പ്രകാരം പണം സ്വീകരിക്കാൻ തയ്യാറാണെന്നും ബാങ്ക് അധികൃതർ പറയുന്നു അതേസമയം സുഹ്റയ്ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് കോട്ടയം പഞ്ചായത് പ്രസിഡണ്ട് പറഞ്ഞു.
  
You Might Also Like:
Guruvayur Municipality | ഗുരുവായൂര്‍ നഗരസഭയ്ക്ക് ഇത് അഭിമാന നേട്ടം; വെളിയിട വിസര്‍ജ്ജന വിമുക്തനഗരം എന്നതിനൊപ്പം ഒഡിഎഫ് പ്ലസ് പദവിയും

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Family, House, Minister, Bank, Incident of home foreclosure and eviction; Minister seeks report.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia