Student Death | 5-ാം ക്ലാസ് വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ച സംഭവം: സ്‌കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപോര്‍ട്; ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ശിപാര്‍ശ
Dec 15, 2022, 09:29 IST
മലപ്പുറം: (www.kvartha.com) താനൂരില്‍ 5-ാം ക്ലാസ് വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ റിപോര്‍ട്. സ്‌കൂളിലെ ബസുകളില്‍ കുട്ടികളെ ഇറങ്ങാനും മറ്റും സഹായിക്കാന്‍ കാലങ്ങളായി ഒരാളെപ്പോലും വച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. വിഷയത്തില്‍ മോടോര്‍വാഹന വകുപ്പ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ സ്‌കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ശിപാര്‍ശ
ചെയ്തു.
ബുധനാഴ്ച വൈകുന്നേരം സ്‌കൂള്‍ ബസിറങ്ങി നേരെ റോഡ് മുറിച്ചുകടക്കവെയാണ് ശെഫ്‌ന ശെറിന്‍ (9) അപകടത്തില്‍പെട്ട് മരിച്ചത്. കുട്ടികളെ ശ്രദ്ധിച്ച് ഇറക്കിവിടാന്‍ സ്‌കൂള്‍ ബസില്‍ ഒരു ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്.
നന്നമ്പ്ര എസ്എന്‍യുപി സ്‌കൂളില്‍ രണ്ട് ബസുകളുണ്ടെന്നും ഇതില്‍ ഒരിക്കല്‍പ്പോലും ഡ്രൈവറിന് പുറമേ മറ്റൊരു ജീവനക്കാരനെ വച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് മോടോര്‍വാഹന വകുപ്പ് അറിയിച്ചു.
Keywords: News,Kerala,State,Malappuram,Death,Accidental Death,school,Report,Motor-Vehicle-Department,District Collector,Top-Headlines,Accident, Incident of accidental death of student: Serious failure by the school authorities
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.