Arrested | 13കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (KVARTHA) പൂക്കോട്ടും പാടത്ത് കാട്ടുപ്പന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് കൗമാരക്കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാള്‍ അറസ്റ്റില്‍. അമരമ്പലം ഗ്രാമ പഞ്ചായത് പരിധിയിലെ ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി.

സംഭവത്തില്‍ ബുധനാഴ്ച (18.10.2023) ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് പോസ്റ്റുമോര്‍ടത്തില്‍ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി നരഹത്യാ കുറ്റം ചുമത്തിയത്. സംഭവത്തില്‍ നേരത്തെ അറയില്‍ ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.

അസം സ്വദേശി മുത്വലിബ് അലിയുടെ മകന്‍ റഹ് മത്തുല്ലയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്തെ കൃഷിയിടത്തില്‍ ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്. ക്യഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. കുട്ടിയെ വീട്ടില്‍ കാണാതായതോടെ അന്വേഷിച്ചെത്തിയ രക്ഷിതാക്കളാണ് മകനെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ രക്ഷിതാക്കള്‍ പൂക്കോട്ടും പാടത്തെ ഇഷ്ടിക ചൂളയിലെ ജോലിക്കാരാണ്.

കളിക്കാനായി കുട്ടി ഈ വഴിയെത്തിയപ്പോള്‍ അറിയാതെ വൈദ്യുതി വേലിയില്‍ തട്ടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് വേലിയിലേക്ക് കണക്ഷന്‍ കൊടുത്തതാണെന്നാണ് പോലീസ് പറയുന്നത്. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

Arrested | 13കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Malappuram-News, Incident, Arrested, Boy, Died, Electric Shock, Lessee, Arrested, Incident of 13 year old boy died by electric shock, lessee of land arrested.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script