SWISS-TOWER 24/07/2023

Transportation Hub | കെ എസ് ആര്‍ ടി സി എറണാകുളം ബസ് സ്റ്റേഷന്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച് സിറ്റി ട്രാന്‍സ്‌പോര്‍ടേഷന്‍ ഹബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന്

 


കൊച്ചി: (KVARTHA) കെ എസ് ആര്‍ ടി സി എറണാകുളം ബസ് സ്റ്റേഷന്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച് സിറ്റി ട്രാന്‍സ്‌പോര്‍ടേഷന്‍ ഹബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. കൊച്ചി കോര്‍പറേഷന്‍ കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് പദ്ധതിയില്‍ ഉള്‍പെടുത്തി 12 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ പ്രൊജക്റ്റിന് വകയിരുത്തിയിരിക്കുന്നത്.

സിറ്റി ട്രാന്‍സ്‌പൊടേഷന്‍ ഹബ് സ്ഥാപിക്കുന്നതിനായി കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡും കെ എസ് ആര്‍ ടി സിയും വൈറ്റില മൊബിലിറ്റി ഹബും കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടു.
 
Transportation Hub | കെ എസ് ആര്‍ ടി സി എറണാകുളം ബസ് സ്റ്റേഷന്‍ ആധുനിക നിലവാരത്തില്‍ നവീകരിച്ച് സിറ്റി ട്രാന്‍സ്‌പോര്‍ടേഷന്‍ ഹബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന്


തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറി. എറണാകുളം കാരക്കാമുറിയിലുള്ള 2.9 ഏകര്‍ സ്ഥലത്താണ് ട്രാന്‍സ്‌പൊര്‍ടേഷന്‍ ഹബ് സ്ഥാപിക്കുന്നത്.

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, ചീഫ് സെക്രടറി ഡോ. വി വേണു ഐ എ എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ഡോ. ഷര്‍മിളാ മേരി ജോസഫ് ഐ എ എസ് എന്നിവര്‍ പങ്കെടുത്തു. കൊച്ചിയുടെ മുഖം മാറ്റുന്ന പദ്ധതിയാകും കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ നവീകരണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

മൊബിലിറ്റി ഹബ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം ഡി മാധവിക്കുട്ടി എം എസ് ഐഎഎസ്, കൊച്ചി സ്മാര്‍ട് മിഷന്റെ ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ ഷാജി വി നായര്‍ ഐ എ എസ്, കെ എസ് ആര്‍ ടി സി ജോയിന്റ് എം ഡി പി എസ് പ്രമോജ് ശങ്കര്‍ ഐ ഒ എഫ് എസ് എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.

സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പ്രാഥമിക ഡിപിആര്‍ തയാറാക്കിയ ശേഷമാകും ഫെബ്രുവരി 24ന് നിര്‍മാണോദ്ഘാടനം നടത്തുക. സ്ഥിരമായി വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശത്ത് ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനായി സാങ്കേതിക വിദഗ്ധരുടെ സേവനം ഉറപ്പാക്കും. യാത്രക്കാര്‍ക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളും, കാത്തിരിപ്പ് കേന്ദ്രങ്ങളും ആധുനിക നിലവാരത്തില്‍ സജ്ജീകരിക്കും.

കെ എസ് ആര്‍ ടി സി ബസുകള്‍ക്കൊപ്പം സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന നിലയിലാകും മൊബിലിറ്റി ഹബ്. ട്രെയിന്‍, മെട്രോ സൗകര്യങ്ങളുടെ കൂടി സമീപമാണ് എന്നതിനാല്‍ കൊച്ചിയുടെ ഗതാഗത ഹൃദയമായി മാറാന്‍ കേന്ദ്രത്തിന് കഴിയും. കൊച്ചിയെ കൂടുതല്‍ സ്മാര്‍ടാക്കി മാറ്റാനുള്ള സി എസ് എം എലിന്റെ പ്രവര്‍ത്തനത്തിലെ സുപ്രധാന ചുവടുവെപ്പാകും പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

701.97 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സി എസ് എം എല്‍ ഇതിനകം കൊച്ചി നഗരത്തില്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ 347 കോടി രൂപ സംസ്ഥാന സര്‍കാരിന്റെയും 343 കോടി രൂപ കേന്ദ്രസര്‍കാരിന്റെയും 11.97 കോടി രൂപ കൊച്ചി കോര്‍പറേഷന്റെയും വിഹിതമാണ്.

Keywords: Inauguration of KSRTC Ernakulam bus station on 24th February to upgrade it to a city transportation hub, Kochi, News, Inauguration, KSRTC Ernakulam, Bus Station, City Transportation Hub, Metro, Project, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia