Inauguration Ceremony | ജൂണ്‍ 10 ന് വൈസ് മെന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മട്ടന്നൂരില്‍ നടക്കും
Jun 9, 2023, 11:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വൈസ് മെന്‍ ഇന്റര്‍നാഷനല്‍ വെസ്റ്റ് ഇന്‍ഡ്യ റീജിയന്റെ ഡയറക്ടര്‍ ഉള്‍പെടെയുള്ള ഭാരവാഹികളുടെ സ്ഥാനമേറ്റടുക്കല്‍ ചടങ്ങ് ജൂണ്‍ പത്തിന് വൈകുന്നേരം അഞ്ചരയ്ക്ക് മട്ടന്നൂര്‍ നസ്മ പാലസ് ഹോടെലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശ്ശൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശം ഉള്‍ക്കൊള്ളുന്നതാണ് വെസ്റ്റ് ഇന്‍ഡ്യ റീജിയന്‍. ഡയറക്ടറായി ഇരിട്ടി സ്വദേശിയായ മൈക്കിള്‍ കെ മൈക്കിളാണ് സ്ഥാനമേറ്റടുക്കുക. നൂറോളം വൈസ് മെന്‍സ് ക്ലബുകള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ ക്ലബുകളില്‍ നിന്നായി ഏകദേശം 5 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്.
തലശ്ശേരി രൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈസ് മെന്‍ ഇന്റര്‍നാഷനല്‍ ഇന്‍ഡ്യ ഏരിയ പ്രസിഡന്റ് വി എ എ ശുക്കൂര്‍ സ്ഥാനമേറ്റെടുക്കുന്നവര്‍ക്ക് സത്യ വാചകം ചൊല്ലി കൊടുക്കും. മുന്‍ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ അംഗം ആന്റോ കെ ആന്റണി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് മെന്‍ ഭാരവാഹികളായ മൈക്കിള്‍ കെ മൈക്കിള്‍, ടി കെ രമേഷ് കുമാര്‍, സി വി ഹരിദാസന്‍, രാജേഷ് ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Inauguration Ceremony, Vice Men, Office Bearers, Mattannur, Kannur-News, Inauguration ceremony of vice men office bearers will be held in Mattannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

