ആലപ്പുഴയില്‍ വി.എസും പിണറായിയും ഒന്നിച്ചെത്തുന്നു; ഉറ്റുനോക്കി കേരളം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.09.2014) വി.എസ്. അച്യുതാനന്ദന്‍ തരംപോലെ പാര്‍ട്ടിയോടുള്ള നിലപാട് മാറ്റിക്കൊണ്ടിരിക്കുമെങ്കിലും അദ്ദേഹത്തെ വിടാതെ കൂടെ നിര്‍ത്താന്‍ തന്നെയാണ് സി.പി.എം. ഔദ്യോഗിക പക്ഷത്തിന്റെ ഉറച്ച തീരുമാനം. ഔദ്യോഗിക പക്ഷത്ത് തന്നെ ഉണ്ടായിരിക്കുന്ന പുതിയ വിള്ളലും ഇതിനു കാരണമായി മാറുകയാണ്. അത് ഏറ്റവുമധികം പ്രകടമായ ആലപ്പുഴ ജില്ലയില്‍ വി.എസിനെയും പിണറായി വിജയനെയും ഒരേ വേദിയില്‍ ഒന്നിച്ചുകൊണ്ടുവരാനാണ് തീരൂമാനം.

പിണറായി നയിക്കുന്ന ഔദ്യോഗിക പക്ഷത്തുനിന്ന് വി.എസ്. നയിക്കുന്ന പക്ഷത്തേക്ക് ചാഞ്ഞുനില്‍ക്കുന്ന ഡോ. തോമസ് ഐസക് എം.എല്‍.എ. ആണ് മുഖ്യ സൂത്രധാരന്‍. ശനിയാഴ്ച ആലപ്പഴയില്‍ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ശുചിത്വ കേരളം സെമിനാറിന്റെ ഉദ്ഘാടകന്‍ വി.എസ്. അച്യുതാനന്ദനും അധ്യക്ഷന്‍ പിണറായിയുമാണ്. ഇനി പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമങ്ങളും ഉറ്റുനോക്കിയിരിക്കുന്നത് ആ ചടങ്ങില്‍ രണ്ടുപേരും പരസ്്പരം എങ്ങനെ പെരുമാറും എന്നാണ്. ഉറവിട മാലിന്യ സംസ്‌കരണത്തെ കുറിച്ചാണ് ഏകദിന സെമിനാര്‍.

സമരങ്ങളുടെ രീതി മാറ്റാന്‍ നിശ്ചയിച്ചും ഹര്‍ത്താലുകളില്‍ പങ്കെടുക്കാന്‍ ജനത്തെ നിര്‍ബന്ധിക്കില്ലെന്ന് കോടതിക്ക് ഉറപ്പു കൊടുത്തും നോക്കുകൂലിക്കെതിരെ ആവര്‍ത്തിച്ച് ശക്തമായ നിലപാടെടുത്തും നിലനില്‍പിനു വേണ്ടി മാറിക്കൊണ്ടിരിക്കുന്ന സി.പി.എം. ഇനി ശുചിത്വ കേരളം പോലുള്ള പരിപാടികള്‍ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക. മാത്രല്ല, അതിലൂടെ ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സാധിക്കണമെങ്കില്‍ വിഭാഗീയതയ്ക്ക് അതീതമായി എല്ലാ നേതാക്കളും ഒന്നിച്ചാണെന്ന് പാര്‍ട്ടി അണികള്‍ക്കും പൊതുജനത്തിനും സന്ദേശം നല്‍കണമെന്നുമാണ് സി.പി.എമ്മില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ ധാരണ. അതിന്റെ ഭാഗം കൂടിയാണ് വി.എസിനെയും പിണറായിയെയും പങ്കെടുപ്പിക്കുന്ന സെമിനാര്‍.

ആലപ്പുഴയിലെ സി.പി.എം. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ തോമസ് ഐസക്കും ജി. സുധാകരനും ശക്തമായ രണ്ടു ചേരികളാണ്. അതില്‍ സുധാകരന്‍ പക്ഷം വി.എസ്. വിരുദ്ധരും പിണറായിയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നവരുമാണ്. ഇതോടെ തോമസ് ഐസക് വി.എസ്. പക്ഷത്തേക്കു ചാഞ്ഞു. തോമസ് ഐസക് നേതൃത്വം നല്‍കുന്ന പരിപാടികളിലെല്ലാം ഗ്രൂപ്പു വ്യത്യാസമില്ലാതെയാണു നേതാക്കളെ പങ്കെടുപ്പിക്കാറ്.

പക്ഷേ, വി.എസും പിണറായിയും ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടികളിലെല്ലം ഇരുവരും തമ്മില്‍ നോക്കുക പോലും ചെയ്യാതായിട്ട് കാലങ്ങളായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ഔദ്യോഗിക പക്ഷ നിലപാടുകളിലേക്ക് വി.എസ്. മാറിയിരുന്നു. എന്നാല്‍ വീണ്ടും ഇപ്പോള്‍ പഴയ രീതികളിലേക്ക് മാറിത്തുടങ്ങുകയാണ്. തലശേരിയിലെ മനോജ് വധത്തിന്റെ കാര്യത്തില്‍ വി.എസ്. നടത്തിയ പ്രതികരണം ഔദ്യോഗിക പക്ഷ സ്വരത്തിലായിരുന്നില്ല. അതിനിടെയാണ് ആലപ്പുഴയിലെ സെമിനാര്‍ വരുന്നത്. വി.എസിന്റെ തട്ടകമാണ് ആലപ്പുഴ എന്ന പ്രത്യേകതയുമുണ്ട്.
ആലപ്പുഴയില്‍ വി.എസും പിണറായിയും ഒന്നിച്ചെത്തുന്നു; ഉറ്റുനോക്കി കേരളം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, CPM, Pinarayi Vijayan, Inauguration, V.S. Achuthanandan, Thomas Issac MLA, Group.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia