Inauguration | കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം: എം വിജിന്‍ എംഎല്‍എ വിത്തിട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കല്യാശ്ശേരി മണ്ഡലത്തില്‍ ഔഷധ ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന്റെ വിത്തിടല്‍ എം വിജിന്‍ എം എല്‍ എ ഉദ് ഘാടനം ചെയ്തു. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായതില്‍ പിലാത്തറ ഹോപിന് സമീപത്ത് നടന്ന പരിപാടിയില്‍ പഞ്ചായത് പ്രസിഡന്റ് ടി സുലജ അധ്യക്ഷയായി. ആദ്യ ഘട്ടത്തില്‍ പ്രത്യേകം തയാറാക്കിയ രണ്ടര ഏകറിലാണ് കുറുന്തോട്ടിയുടെ വിത്തിട്ടത്. ചെടി തയാറാക്കിയതിന് ശേഷം ജൂണ്‍-ജൂലായ് മാസത്തില്‍ മറ്റിടങ്ങളില്‍ തൈകള്‍ മാറ്റി നടും.

കടന്നപ്പള്ളി - പാണപ്പുഴ, ഏഴോം, കണ്ണപുരം എന്നീ മൂന്ന് പഞ്ചായതുകളില്‍ പ്രാഥമിക ഘട്ടത്തില്‍ 25 ഏകറിലാണ് ഔഷധ സസ്യകൃഷി ആരംഭിക്കുന്നത്. കടന്നപ്പള്ളി- പണപ്പുഴ പഞ്ചായതില്‍ 10 ഏകറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളില്‍ ഏഴര ഏക്കര്‍ വീതവും ആദ്യ ഘട്ടത്തില്‍ ഔഷധസസ്യ കൃഷി ആരംഭിക്കും. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ മറ്റ് പഞ്ചായതുകളില്‍ 100 ഏകറില്‍ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

16.75 ലക്ഷം രൂപയാണ് സംസ്ഥാന സര്‍കാര്‍ ഇതിനായി അനുവദിച്ചത്. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും. പഞ്ചായത് അടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഗ്രൂപുകള്‍ രൂപവത്കരിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യത ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റിയും രൂപവത്കരിക്കും.

കൃഷി വകുപ്പ്, ഔഷധി, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഹോപിന് സമീപം നടന്ന ചടങ്ങില്‍ കണ്ണൂര്‍ കൃഷി ഡെപ്യൂടി ഡയറക്ടര്‍ അജിമോള്‍ പദ്ധതി വിശദീകരിച്ചു.

Aster mims 04/11/2022
Inauguration | കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം: എം വിജിന്‍ എംഎല്‍എ വിത്തിട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു

ഏഴോം ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി ഗോവിന്ദന്‍, കണ്ണപുരം പഞ്ചായത് പ്രസിഡന്റ് കെ രതി, ജില്ലാ പഞ്ചായത് അംഗം തമ്പാന്‍ മാസ്റ്റര്‍, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത് വൈസ് പ്രസിഡന്റ് കെ മോഹനന്‍, ബ്ലോക് പഞ്ചായത് മെമ്പര്‍മാരായ വത്സല ടീചര്‍, ഷീജ കെ, മെമ്പര്‍മാരായ ഭാസ്‌ക്കരന്‍, ടിവി സുധാകരന്‍, കല്യാശേരി ബ്ലോക് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ബി സുഷ, കടന്നപ്പള്ളി പാണപ്പുഴ കൃഷി ഓഫീസര്‍ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വിളയാങ്കോട് സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍ നടന്ന കര്‍ഷക പരിശീലനത്തിന് തൃശൂര്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റി സെക്രടറി കെപി പ്രശാന്ത്, കോ ഓഡിനേറ്റര്‍ ഡോ. അഞ്ജലി ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords:  Kalyassery Constituency Medicinal Village: M Vijin MLA inaugurated project, Kannur, News, Agriculture, Inauguration, Farmers, Group, Panchayat, Society, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia