വാഗമണില്‍ ലഹരിപാര്‍ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ നേരത്തെ പാര്‍ടി നടത്തി; സിനിമ, മോഡലിങ് രംഗത്തെ പലരുമായും ഇവര്‍ക്ക് ബന്ധം
Dec 23, 2020, 16:51 IST
തൊടുപുഴ: (www.kvartha.com 23.12.2020) വാഗമണില്‍ ലഹരിപാര്‍ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ നേരത്തെ പാര്‍ടി നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവര്‍ നേരത്തെ പാര്‍ടി സംഘടിപ്പിച്ചിരുന്നത്. സല്‍മാന്‍, നബീല്‍ എന്നിവരാണ് ലഹരിപാര്‍ടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നതെന്നും തൊടുപുഴ സ്വദേശി അജ്മലാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

അതിനിടെ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ ജി കാളിരാജ് മഹേശ്വര്‍ സ്ഥലത്തെത്തി അന്വേഷണ പുരോഗതികള്‍ വിലയിരുത്തി.
പാര്‍ടിക്ക് എത്തിയവര്‍ക്ക് ലഹരിമരുന്നുകള്‍ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇവരടക്കം 58 പേരാണ് നിശാപാര്‍ട്ടി നടന്ന സ്ഥലത്ത് ഉണ്ടായിരുന്നത്. കേസില്‍ മറ്റുള്ളവരുടെ പങ്ക് അറിയാനും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. പിടിയിലായവരുടെ മയക്കുമരുന്ന് ഉപയോഗം അറിയാന്‍ തലമുടി, മൂത്രം, രക്തസാമ്പിളുകള്‍ പരിശോധിക്കും.
ഇവരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്ത മറ്റ് രേഖകളും പരിശോധിക്കും. ബര്‍ത്ത് ഡേ പാര്‍ടിയുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയാണ് പാര്‍ടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വാഗമണ്‍ വട്ടപ്പതാലില്‍ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയത്.
Keywords: In Vagamon, the drunken party had earlier partied in more than ten places, associated with many people in the field of film and modeling, Thodupuzha, News, Police, Remanded, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.