കെ ടി ജലീലിനെ പിന്തള്ളി തവനൂരില്‍ 1100 വോടിന് മുന്നേറി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍
May 2, 2021, 10:36 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 02.05.2021) തവനൂരില്‍ 1100 വോടിന് മുന്നേറി യു ഡി എഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ ടി ജലീലിനെ പിന്തള്ളിയാണ് മുന്നേറ്റം.
ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, മങ്കട, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ യു ഡി എഫിന് തന്നെയാണ് മുന്നേറ്റം. മഞ്ചേരിയിലും മങ്കടയിലും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ ലീഡ് ആയിരം കടന്നു.
പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ നേരിയ ലീഡേ എല്‍ ഡി എഫിനുള്ളൂ. അതേസമയം കഴിഞ്ഞ തവണ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലമായിരുന്ന പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ പി നന്ദകുമാറിനാണ് ലീഡ്. അദ്ദേഹത്തിന്റെ ലീഡ് 3873 വോടിനാണ്.
കേരളത്തിലെ ആകെ മുന്നേറ്റം ഇങ്ങനെ,
എല്‍ഡിഎഫ്- 87
യുഡിഎഫ്- 50
എന്‍ഡിഎ- 3
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

