തങ്ങള്‍ക്ക് വോടിടാന്‍ സൗകര്യമില്ലെന്ന് ജനം തെളിയിച്ചു; പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജിന് തോല്‍വി; എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജയിച്ചത് 11,404 വോടിന്
May 2, 2021, 14:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 02.05.2021) പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി സി ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11,404 വോടിനാണ് ഇവിടെ വിജയിച്ചത്. നേരത്തെ ഇന്ത്യയെ ഹിന്ദുക്കളുടെ രാജ്യമാക്കണമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.

ജോര്‍ജിന്റെ പ്രചാരണ സ്ഥലങ്ങളില്‍ ചിലര്‍ കടന്നുകയറി അലങ്കോലമുണ്ടാക്കാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് താന്‍ ഇനി പ്രചാരണങ്ങളില്‍ പങ്കെടുക്കില്ലെന്നും സൗകര്യമുള്ളവര്‍ തനിക്ക് വോട് ചെയ്താല്‍ മതിയെന്നും ജോര്‍ജ് പറഞ്ഞിരുന്നു. ഇത് ജോര്‍ജിന് തിരിച്ചടിയായെന്നാണ് കരുതുന്നത്.

തൃശൂരില്‍ സുരേഷ് ഗോപി ഒരുഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതേസമയം, ശ്രദ്ധേയ പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന്‍ കുതിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തിലാണ് കെഎം മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്.
ആദ്യഘട്ടത്തില്‍ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരില്‍ കെകെ ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി.
അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളില്‍ എല്ലാം എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ത്രികോണ മത്സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന്‍ ലീഡ് ചെയ്യുന്നു.
Keywords: In Poonjar, Janapaksham candidate PC George lost, Kottayam, News, Assembly-Election-2021, Result, Politics, PC George, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.