വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 8 ജില്ലകളില്‍ എല്‍ ഡി എഫിന് മുന്നേറ്റം; മട്ടന്നൂരില്‍ മന്ത്രി ശൈലജയുടെ ലീഡ് പതിനായിരം പിന്നിട്ടു; കായംകുളത്ത് അരിത ബാബു മുന്നില്‍

 



തിരുവനന്തപുരം: (www.kvartha.com 02.05.2021) നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എട്ട് ജില്ലകളില്‍ എല്‍ ഡി എഫിന് മുന്നേറ്റം. 91 സീറ്റുകളില്‍ എല്‍ ഡി എഫും 47 സീറ്റുകളില്‍ യു ഡി എഫും രണ്ടിടത്ത് ബി ജെ പിയും മുന്നിട്ട് നില്‍ക്കുകയാണ്. മൂന്ന് ജില്ലകളില്‍ യു ഡി എഫാണ് മുന്നില്‍. മൂന്നിടത്ത് കടുത്ത പോരാട്ടമാണ്. 

മട്ടന്നൂരില്‍ മന്ത്രി കെ കെ ശൈലജയുടെ ലീഡ് പതിനായിരം പിന്നിട്ടു. കായംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥി അരിത ബാബു മുന്നിലാണ്. 

അഴീക്കോട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എം ഷാജി പിന്നിലായി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി സുമേഷാണ് മുന്നില്‍. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണി 13,000ലേറെ വോടിന്റെ ഭൂരിപക്ഷം നേടി. 

തൃത്താലയില്‍ രണ്ടാംറൗന്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വി ടി ബല്‍റാമിന് 270 വോടിന്റെ ലീഡുണ്ട്. പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാമതാണ്. ബാലുശ്ശേരിയിലും കുറ്റ്യാടിയിലും എല്‍ ഡി എഫാണ് മുന്നില്‍. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ രണ്ടാമതുണ്ട്. മലപ്പുറത്ത് നാല് മണ്ഡലത്തില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുകയാണ്. 

പയ്യന്നൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി ഐ മധുസൂധനന്‍ ലീഡ് 17,981 ആയി ഉയര്‍ത്തി. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ലീഡ് നിലയാണിത്. 

തൃശൂരില്‍ സി പി ഐയുടെ ബാലചന്ദ്രന്‍ 904 വോടിന് ലീഡ് ചെയ്യുന്നു. സുരേഷ് ഗോപി രണ്ടാമതുണ്ട്. യു ഡി എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്. 

അഴീക്കോട് മണ്ഡലത്തിലെ പോസ്റ്റല്‍ വോടുകള്‍ എണ്ണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വോടെണ്ണല്‍ നിര്‍ത്തി. യു ഡി എഫ് സ്ഥാനാര്‍ഥി കെ എം ഷാജിയാണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. 

താനൂരില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പി കെ ഫിറോസ്, വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ഥി കെ കെ രമ, പാലക്കാട്ട് ബി ജെ പി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ എന്നിവര്‍ മുന്നിട്ടു നില്‍ക്കുകയാണ്. കടുത്ത പോരാട്ടം നടക്കുന്ന തൃത്താലയില്‍ ലീഡ് നില മാറിമറിയുകയാണ്. നേരിയ വോടുകള്‍ക്ക് എം ബി രാജേഷാണ് മുന്നില്‍. 

കൊടുവള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ മുനീര്‍ മുന്നിലാണ്. കഴക്കൂട്ടത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ മൂന്നാമതായി. 

മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ഥി എ കെ എം എഷ്‌റഫ് മുന്നിലാണ്. അതേസമയം, തവനൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. ബാലുശ്ശേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നിലാണ്. 

വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 8 ജില്ലകളില്‍ എല്‍ ഡി എഫിന് മുന്നേറ്റം; മട്ടന്നൂരില്‍ മന്ത്രി ശൈലജയുടെ ലീഡ് പതിനായിരം പിന്നിട്ടു; കായംകുളത്ത് അരിത ബാബു മുന്നില്‍


വയനാട്ടില്‍ മൂന്നിടത്തും യു ഡി എഫ് സ്ഥാനാര്‍ഥികളാണ് മുന്നില്‍. കോന്നിയില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്നാമതാണ്. തൃപ്പൂണിത്തുറയില്‍ മുന്‍ മന്ത്രി കെ ബാബുവാണ് മുന്നിട്ട് നില്‍ക്കുന്നത്. 

ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. തപാല്‍ വോട് കൂടുതലുള്ളതിനാല്‍ അന്തിമ ഫലം വൈകിയേക്കും. നാലരലക്ഷത്തിലേറെ തപാല്‍ ബാലറ്റാണ് ഇക്കുറിയുള്ളത്. 

140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രില്‍ ആറിന് നടന്ന വോടെടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 

Keywords:  News, Kerala, State, Thiruvananthapuram, Assembly-Election-2021, Trending, Politics, LDF, UDF, NDA, Minister, In Mattannur, Minister Shailaja's lead has crossed 10,000; In front of Aritha Babu in Kayamkulam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia