By-elections | തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടത് നടുവിരലില്‍; നിര്‍ദേശം പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍


തിരുവനന്തപുരം: (KVARTHA) ജൂലൈ 30ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ (Local body by-elections) വോട്ട് (Vote) ചെയ്യുന്നവരുടെ ഇടത് കയ്യിലെ നടുവിരലിലാണ് (Left middle finger) മായാത്ത മഷി (Ink) പുരട്ടേണ്ടതെന്ന നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) . ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ (Lok Sabha Election) സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് ഈ തീരുമാനം.
നിര്‍ദ്ദേശം ജൂലൈ30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരിക്കുമെന്നും കമിഷന്‍ അറിയിച്ചു. സംസ്ഥാനത്തെ49തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍,ഇടതു കയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്.
വോട്ടറുടെ ഇടത് ചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. അതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.